'ഗജനി'ക്ക് സീക്വല്‍? സൂര്യയും മുരുഗദോസും വീണ്ടും ഒന്നിക്കുന്നു

സൂര്യയും സംവിധായകന്‍ എ.ആര്‍ മുരുഗദോസും വീണ്ടും ഒന്നിക്കുന്നു. സൂര്യയുടെ കരിയര്‍ ബ്രേക്ക് ആയി മാറിയ ‘ഗജിനി’യുടെ സീക്വല്‍ ഒരുങ്ങുനനതായാണ് റിപ്പോര്‍ട്ടുകള്‍. മുരുഗദോസ് ഗജിനിയുടെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് നടനുമായി ചര്‍ച്ചകള്‍ നടത്തിയെന്നും അന്തിമ തീരുമാനങ്ങള്‍ ഉടന്‍ ഉണ്ടാകും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഇത് മൂന്നാം തവണയാണ് മുരുഗദോസും സൂര്യയും ഒന്നിക്കുന്നത്. ഗജിനിക്ക് ശേഷം ‘ഏഴാം അറിവ്’ എന്ന സിനിമയ്ക്കായി ഇരുവരും ഒന്നിച്ചിരുന്നു. അസിനും നയന്‍താരയുമായിരുന്നു ഗജിനിയിലെ നായികമാര്‍. രണ്ടാം ഭാഗം വരുമ്പോള്‍ നയന്‍താര സിനിമയുടെ ഭാഗമാകുമോ എന്നാണ് ആരാധകരുടെ ചോദ്യങ്ങള്‍.

സഞ്ജയ് രാമസ്വാമി എന്ന കഥാപാത്രമായാണ് സൂര്യ ചിത്രത്തിലെത്തിയത്. ആര്‍. മാധവന്‍, അജിത്ത് എന്നിവര്‍ വേണ്ടെന്ന് വച്ച ചിത്രത്തില്‍ അപ്രതീക്ഷിതമായാണ് സൂര്യ എത്തിയത്. ഗജിനി എന്ന പേരില്‍ തന്നെ ചിത്രത്തിന്റെ ഹിന്ദി പതിപ്പും എത്തിയിരുന്നു. ആമിര്‍ ഖാന്‍ ആണ് ചിത്രത്തില്‍ നായകാനായത്.

അതേസമയം, മൂന്ന് സിനിമകളാണ് സൂര്യയുടെതായി ഒരുങ്ങുന്നത്. ബാല സംവിധാനം ചെയ്യുന്ന വണങ്കന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് കന്യാകുമാരിയിലും ഗോവയിലുമായാണ് നടക്കുന്നത്. സൂര്യയുടെ 41ാം സിനിമയാണിത്. കൃതി ഷെട്ടി നായികയാകുന്ന ചിത്രത്തില്‍ മലയാള താരം മമിത ബൈജും വേഷമിടും.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന