ഞങ്ങള്‍ വേര്‍പിരിഞ്ഞു.. മഞ്ജുവുമായി ഇന്നും സൗഹൃദമുണ്ട്; വിവാഹമോചനത്തെ കുറിച്ച്‌ സുജിത്ത് വാസുദേവ്

നടി മഞ്ജു പിള്ളയും ഛായാഗ്രാഹകന്‍ സുജിത് വാസുദേവും വേര്‍പിരിഞ്ഞു. ഏറെ നാളുകളായി ഇരുവരും വിവാഹമോചനം ചെയ്തുവെന്ന അഭ്യൂഹങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ ഇതിനോട് മഞ്ജുവോ സുജിത്തോ പ്രതികരിച്ചിരുന്നില്ല. സുജിത്ത് വാസുദേവ് ആണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

മഞ്ജു പിള്ളയുടെ അടുത്ത കാലത്തെ സിനിമയായ ‘ഹോം’, ‘ഫാലിമി’ എന്നീ സിനിമകളിലെ പ്രകടനത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് സുജിത്ത് വ്യക്തിജീവിതത്തെ കുറിച്ച് മറുപടി നല്‍കിയത്. ”ഒരു സുഹൃത്ത് എന്ന നിലയില്‍ നോക്കി കാണുമ്പോള്‍ ഒരാള്‍ വലിയ നിലയില്‍ എത്തുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്.”

”സുഹൃത്ത് എന്ന് പറയാന്‍ കാരണം, 2020 മുതല്‍ മഞ്ജുവുമായി അകന്നു കഴിയുകയും പോയ മാസം ഡിവോഴ്‌സ് ചെയ്യുകയും ചെയ്തു. മഞ്ജുവിന്റെ മികച്ച പ്രകടനത്തെ കുറിച്ച് പരസ്പരം ചര്‍ച്ച ചെയ്യുകയും ഇപ്പോഴും സൗഹൃദബന്ധം നിലനിര്‍ത്തുന്നുമുണ്ട്.”

”സിനിമയിലേക്കുള്ള ചുവടുവയ്പ്പിന് മഞ്ജു വഹിച്ച പങ്ക് വളരെ വലുതാണ്” എന്നാണ് സുജിത്ത് വാസുദേവ് പറയുന്നത്. മലയാള സിനിമയിലെ മുന്‍നിര ഛായാഗ്രാഹകരില്‍ ഒരാളാണ് സുജിത്ത് വാസുദേവന്‍. ‘ലൂസിഫര്‍’ സിനിമയുടെ ഛായാഗ്രാഹകനായ സുജിത്ത് തന്നെ ‘എമ്പുരാന്‍’ ചിത്രത്തിനും ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

സീരിയല്‍ ലോകത്തെ പരിചയമാണ് സുജിത്തിന്റെയും മഞ്ജുവിന്റെയും വിവാഹത്തില്‍ കലാശിച്ചത്. 2000ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ഇവരുടെ ഏക മകള്‍ ദയ ഇറ്റലിയില്‍ ഫാഷന്‍ ഡിസൈനിങ് പഠിക്കുകയാണ്. ദിയയുടെ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ