സുകന്യയ്ക്ക് മുന്‍ മന്ത്രി കൂടിയായ രാഷ്ട്രീയക്കാരനുമായി രഹസ്യബന്ധം! വീണ്ടും നാക്കുപിഴ, പുലിവാല്‍ പിടിച്ച് ബയല്‍വാന്‍ രംഗനാഥന്‍

വിവാദങ്ങളുടെ കളിത്തോഴനാണ് നടനും മാധ്യമ പ്രവര്‍ത്തകനുമായ ബയല്‍വാന്‍ രംഗനാഥന്‍. സിനിമാരംഗത്തുള്ള പലരെയും കുറിച്ച് വിവാദപ്രസ്താവനകള്‍ നടത്തി നിരവധി പ്രാവശ്യം ഇദ്ദേഹം വാര്‍ത്തകളിലിടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ നടി സുകന്യയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ പുലിവാല്‍ പിടിച്ചിരിക്കുകയാണ് ഇദ്ദേഹം.

വിവാഹ മോചനത്തിന് ശേഷം സുകന്യയ്ക്ക് മറ്റൊരാളുമായി രഹസ്യ ബന്ധമുണ്ടായിരുന്നുവെന്നാണ് രംഘനാഥന്റെ ആരോപണം. തിരൈ കുരല്‍ എന്ന യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു രംഘനാഥന്‍ സുകന്യയെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.

‘പെട്ടെന്നൊരു ദിവസം സുകന്യ അഭിനയം നിര്‍ത്തുകയും വിവാഹം കഴിച്ച് അമേരിക്കയ്ക്ക് പോവുകയും ചെയ്തു. പാടിയ വായും ആടിയ കാലും വെറുതെയിരിക്കില്ല എന്നാണ് പറയുക. നടിമാര്‍ക്ക് എവിടെ തിരിഞ്ഞാലും സേവിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ആളുകളുണ്ടാകും. റാണിയെ പോലെയായിരിക്കും ജീവിതം. എന്നാല്‍ അമേരിക്കയിലേക്ക് പോയപ്പോള്‍ സുകന്യയുടെ ജീവിതമാകെ മാറി. എല്ലാം സ്വയം ചെയ്യേണ്ട അവസ്ഥയായി.

തന്റെ മാര്‍ക്കറ്റിന്റെ പീക്കില്‍ നില്‍ക്കുമ്പോഴാണ് സുകന്യ കല്യാണം കഴിക്കുന്നതും അമേരിക്കയ്ക്ക് പോകുന്നതും. തന്റെ നാട്ടിലെ ആഢംബര ജീവിതം അവര്‍ക്ക് അവിടെ ജീവിക്കാന്‍ സാധിച്ചില്ല. എത്ര വലിയ ആളാണെങ്കിലും അവരവരുടെ ജോലി അവര്‍ തന്നെ ചെയ്യണം.

ഇതിന് പുറമെ ഭര്‍ത്താവിന്റെ ഭാഗത്തു നിന്നും മോശം അനുഭവങ്ങളും സുകന്യയ്ക്ക് നേരിടേണ്ടി വന്നു. തുടര്‍ന്ന് സുകന്യ നാട്ടിലേക്ക് തിരികെ വന്നു. പക്ഷെ വിവാഹ മോചനത്തില്‍ ചില പ്രശ്നങ്ങളുണ്ടായി. വിവാഹം അമേരിക്കയില്‍ വച്ച് നടന്നതിനാല്‍ ആ വിവാഹത്തിന് ഇന്ത്യയില്‍ നിയമസാധുതയില്ലായിരുന്നു. എന്തായാലും വിവാഹ മോചനത്തിന് ശേഷം സുകന്യ വീണ്ടും അഭിനയിക്കാന്‍ തുടങ്ങി.

ജയലളിതയുടെ മന്ത്രിസഭയിലെ ഒരു മന്ത്രിയുമായി സുകന്യയ്ക്ക് രഹസ്യ ബന്ധമുണ്ടായിരുന്നു. അത് സത്യമാണോ എന്നറിയില്ല. എല്ലാവരും പറയുന്നത് താന്‍ കേട്ടിട്ടുണ്ട്. ഇയാള്‍ ഇപ്പോഴും രാഷ്ട്രീയത്തിലുള്ള വ്യക്തിയാണ്. സുകന്യയുടെ കരിയറില്‍ കേട്ട ഏക ഗോസിപ്പായിരുന്നു അത്. ആ സംഭവം സുകന്യയുടെ കരിയറിനെ ബാധിച്ചു ‘- രംഗനാഥന്‍ പറയുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം