മാളികപ്പുറം ടീം വീണ്ടുമൊന്നിക്കുന്നു; നായകനായി അർജുൻ അശോകൻ; പേടിപ്പിക്കാനൊരുങ്ങി 'സുമതി വളവ്'

മാളികപ്പുറം എന്ന ചിത്രത്തിന് ശേഷം സംവിധായകൻ വിഷ്ണു ശശിശങ്കറും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും വീണ്ടുമൊന്നിക്കുന്നു. അർജുൻ അശോകനാണ് ഇത്തവണ നായകൻ. ‘സുമതി വളവ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹൊറർ ഴോണറിലാണ് ഒരുങ്ങുന്നത്.

വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽമുരളി കുന്നുംപുറത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്. ശ്യാം മോഹൻ, മാളവിക മനോജ്, ലാൽ, സൈജു കുറുപ്പ്, ദേവനന്ദ, ശ്രീപത്, നിരഞ്ജൻ മണിയൻപിള്ള രാജു, ഗോപിക, ജീൻ പോൾ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

സുമതി വളവ് എന്ന പേര് സൂചിപ്പിക്കുന്നത് പോലെ സുമതി വളവിൽ പതിയിരിക്കുന്ന നിഗൂഢതകൾ കോർത്തിണക്കി പ്രേക്ഷകർക്കു ഒരു ഹൊറർ ഫാന്റസി അനുഭവം സമ്മാനിക്കുന്ന ചിത്രമായിരിക്കുമിതെന്ന് അണിയറപ്രവർത്തകർ പറയുന്നു.

Read more

ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഷെഫീക് മുഹമ്മദ്‌ അലി ആണ്. സൗണ്ട് ഡിസൈനർ :എം ആർ രാജാകൃഷ്ണൻ, ആർട്ട്‌ :അജയ് മാങ്ങാട്, കോസ്റ്റ്യൂം :സുജിത് മട്ടന്നൂർ, മേക്കപ്പ് :ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു. ജി. നായർ, സ്റ്റിൽസ് : രാഹുൽ തങ്കച്ചൻ, ടൈറ്റിൽ ഡിസൈൻ : ശരത് വിനു, പിആർഓ: പ്രതീഷ് ശേഖർ.