അല്‍പ്പം ലേറ്റ് ആയിപ്പോയി, 12 വര്‍ഷത്തിന് ശേഷം വിശാലിന്റെ സിനിമ വരുന്നു; 'മദഗജരാജ' തിയേറ്ററുകളിലേക്ക്

പന്ത്രണ്ട് വര്‍ഷത്തിന് ശേഷം വിശാല്‍ ചിത്രം ‘മദഗജരാജ’ റിലീസിന് ഒരുങ്ങുന്നു. 2013ല്‍ റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് 12 വര്‍ഷത്തിന് ശേഷം തിയേറ്ററുകളില്‍ എത്താന്‍ പോകുന്നത്. സുന്ദര്‍ സി സംവിധാനം ചെയ്ത ചിത്രം ഈ മാസം 12ന് ആണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ നടന്‍ സന്താനമാണ് ഇക്കാര്യം അറിയിച്ചത്.

2011ല്‍ മദഗജരാജയുടെ ട്രെയ്‌ലറും ഒരു ഗാനവും പുറത്തു വന്നിരുന്നു. സിനിമ 2013ല്‍ റിലീസ് ചെയ്യേണ്ടിയിരുന്നെങ്കിലും സാമ്പത്തിക പ്രശ്‌നം കാരണം റിലീസ് നീളുകയായിരുന്നു. എന്നാല്‍ ഇതിനിടെ വിശാലും സുന്ദര്‍ സിയും അവരുടേതായി നിരവധി ചിത്രങ്ങളും ചെയ്തു. ഒടുവില്‍ 2025ല്‍ പൊങ്കല്‍ റിലീസായാണ് ചിത്രമെത്തുക എന്നാണ് സന്താനം എക്‌സ് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.

അഞ്ജലിയും വരലക്ഷ്മി ശരത്കുമാറുമാണ് ചിത്രത്തില്‍ നായികമാര്‍. സോനു സൂദ്, സതീഷ്, അന്തരിച്ച നടന്മാരായ മയില്‍സാമി, മനോബാല എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. വിജയ് ആന്റണിയാണ് സംഗീത സംവിധാനം. ചിത്രത്തില്‍ വിശാല്‍ ഒരു ഗാനം ആലപിച്ചിട്ടുമുണ്ട്. വിശാല്‍ ഫിലിം ഫാക്ടറിയും ജെമിനി ഫിലിം സര്‍ക്യൂട്ടും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

അതേസമയം, തുപ്പരിവാലന്‍ 2 ആണ് വിശാലിന്റെതായി ഇനി പുറത്താറിങ്ങാനിരിക്കുന്ന പുതിയ ചിത്രം. മിഷ്‌കിന്‍ സംവിധാനം ചെയ്ത ‘തുപ്പരിവാലന്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ആദ്യ ഭാഗം സംവിധാനം ചെയ്തത് മിഷ്‌കിന്‍ ആണെങ്കില്‍ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് വിശാല്‍ തന്നെയാണ്.

Latest Stories

കാനഡയിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

'ഇന്ത്യയ്ക്കെതിരെ കടുത്ത നീക്കങ്ങളിലേക്ക് കടക്കരുത്'; പാക്ക് പ്രധാനമന്ത്രിയോട് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്

IPL 2025: ഈ ചെക്കൻ കുറച്ചുനേരം അടങ്ങി നിൽക്കുമല്ലോ എന്ന് കരുതി ഗുജറാത്ത് എടുത്ത റിവ്യൂ, സച്ചിന് അബ്‌ദുൾ ഖാദിർ ആയിരുന്നെങ്കിൽ വൈഭവിന് റഷീദ് ഖാൻ ആയിരുന്നു; കുറിപ്പ് വൈറൽ

'വേടനും സംഘവും അറസ്റ്റിലായത് കഞ്ചാവ് വലിക്കുന്നതിനിടെ, പൊലീസെത്തുമ്പോൾ മുറി നിറയെ പുകയും രൂക്ഷഗന്ധവും'; വേടനെ രണ്ടാം പ്രതിയാക്കി എഫ്ഐആർ റിപ്പോർട്ട്

IPL 2025: എടാ കൊച്ചുചെറുക്കാ സാക്ഷാൽ പോണ്ടിങ് പോലും എന്റെ മുന്നിൽ വിറച്ചതാണ്, പ്രായം എങ്കിലും ഒന്ന് പരിഗണിക്ക് മോനെ; അതിദയനീയം ഇഷാന്ത് ശർമ്മ

ബ്രസീലിൽ ഇനി ഡോൺ കാർലോ യുഗം; തിരിച്ചു വരുമോ പഴയ പ്രതാപകാലം

മുംബൈ ഇഡി ഓഫീസ് തീപ്പിടിത്തം; മെഹുൽ ചോക്സിയുടെയും നീരവ് മോദിയുടെയും ഉൾപ്പെടെ പ്രമുഖ കേസുകളുടെ ഫയലുകൾ നഷ്ടപ്പെടാൻ സാധ്യത

വിഴിഞ്ഞം കമ്മീഷനിങ് ചടങ്ങിൽ പ്രതിപക്ഷ നേതാവിന് ക്ഷണമില്ല; സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമെന്ന് വിശദീകരണം

IPL 2025: ചന്ദ്രലേഖയിൽ താമരപ്പൂവിൽ പാട്ടാണെങ്കിൽ ദ്രാവിഡിന് എഴുനേൽക്കാൻ ഒരു സിക്സ്, ഒരൊറ്റ സെഞ്ച്വറി കൊണ്ട് വൈഭവ് സുര്യവൻഷി തൂക്കിയ റെക്കോഡുകൾ നോക്കാം

ആറ്റിങ്ങലില്‍ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിന് തീപിടിച്ചു; ആളപായമില്ല