സണ്ണിലിയോണ്‍ നിര്‍മാണ രംഗത്തേക്കും; ഇനി അഭിനയം വെബ്സീരീസില്‍

ഹോട്ട് താരസുന്ദരി സണ്ണി ലിയോണ്‍ ബോളിവുഡ് സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട്. ജിസം 2 വിലൂടെ ബോളിവുഡിലെത്തിയ സണ്ണിയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ സ്വന്തമായി ഒരു നിര്‍മ്മാണക്കമ്പനി തുടങ്ങാനുള്ള തയ്യാറെടുപ്പുകളിലാണ് നടി. അതേസമയം പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സണ്ണി ഒരു വെബ് സീരിസില്‍ അഭിനയിക്കാന്‍ പോവുകയാണ്. സീ ടിവിയിലാണ് കരാര്‍ അടിസ്ഥാനത്തില്‍ സണ്ണി അഭിനയിക്കുന്നത്.

ഹിന്ദി, മറാത്തി, തെലുങ്ക്, എന്നിങ്ങനെ വിവിധ ഭാഷകളിലുള്ള നിരവധി സിനിമകളാണ് കഴിഞ്ഞ വര്‍ഷം സണ്ണി അഭിനയിച്ചിരുന്നത്. അണിയറയില്‍ മറ്റ് സിനിമകളും ഒരുങ്ങുന്നുണ്ട്. അതിനിടെയാണ് സിനിമയില്‍ നിന്നും മാറി ടെലിവിഷനിലേക്കും സണ്ണിയുടെ ചുവട് മാറ്റം. എന്നാല്‍ സീരിസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല .