സണ്ണിക്കൊപ്പം എന്റെ ഒരു ഡാന്‍സുമുണ്ട്, കണ്ടത് സിനിമാ ഷൂട്ടിംഗ് അല്ല.. വാസ്തവം ഇതാണ്: ഭീമന്‍ രഘു

ബോളിവുഡ് താരം സണ്ണി ലിയോണിനെ കാണാനായി നടിയുടെ മുഖമുള്ള ടീഷര്‍ട്ട് ധരിച്ച് ഓടി വരുന്ന നടന്‍ ഭീമന്‍ രഘുവിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ചിരിയുണര്‍ത്തുന്ന രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു സിനിമയുടെ ഷൂട്ടിംഗ് ആണ് നടക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ സിനിമയല്ല, വെബ് സീരിസിന്റെ ഷൂട്ടിംഗ് ആണ് തിരുവനന്തപുരത്ത് നടന്നു കൊണ്ടിരിക്കുന്നത്. ‘പാന്‍ ഇന്ത്യന്‍ സുന്ദരി’ എന്ന വെബ് സീരിസിന്റെ ഷൂട്ടിംഗ് ആണിത്. ഉപ്പും മുളകും സീരീസിന്റെ സംവിധായകന്‍ സതീഷ് കുമാര്‍ ആണ് പാന്‍ ഇന്ത്യന്‍ സുന്ദരി സംവിധാനം ചെയ്യുന്നത്.

സണ്ണി ഒരു ഉദ്ഘാടനത്തിന് വരുന്നതും അവരെ കാണാന്‍ ഞാന്‍ ഓടി വരുന്നതുമായ രംഗം അഭിനയിക്കുന്നതിനിടയില്‍ ആരോ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഈ സീരിസില്‍ സണ്ണി ലിയോണിനൊപ്പം തന്റെ ഒരു നൃത്തവുമുണ്ടെന്നും ഭീമന്‍ രഘു മനോരമ ഓണ്‍ലൈനോട് വ്യക്തമാക്കി.

മണിക്കുട്ടന്‍, അപ്പാനി ശരത്ത്, മാളവിക മോഹന്‍ദാസ്, കോട്ടയം രമേശ്, ഹരീഷ് കണാരന്‍, നോബി മാര്‍ക്കോസ്, ജോണി ആന്റണി, സജിത മഠത്തില്‍ അസീസ് നെടുമങ്ങാട് തുടങ്ങിയ വലിയൊരു താരനിര തന്നെ വെബ് സീരീസില്‍ അഭിനയിക്കുന്നുണ്ട്.

സണ്ണി ലിയോണും കേരള ഈസ് ഫോര്‍എവര്‍ എന്ന അടിക്കുറിപ്പോടെ വെബ് സീരിസിന്റെ ചിത്രീകരണ രംഗം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. അതേസമയം, ഭീമന്‍ രഘുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങള്‍ക്കും കാരണമായിട്ടുണ്ട്.

Latest Stories

പെർത്തിൽ ഇന്ത്യയെ കൊത്തിപ്പറിച്ച് കങ്കാരൂകൂട്ടം, ഇനി പ്രതീക്ഷ ബോളർമാരിൽ; ആകെയുള്ള പോസിറ്റീവ് ഈ താരം

'ഹേമ കമ്മിറ്റിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന അന്വേഷണത്തെ തടസപ്പെടുത്താന്‍ ശ്രമം '; വനിത കമ്മീഷന്‍ സുപ്രീംകോടതിയില്‍

അയാൾ ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ വിഡ്ഢി, കാണിച്ചത് വമ്പൻ മണ്ടത്തരം; പെർത്തിലെ അതിദയനീയ പ്രകടനത്തിന് പിന്നാലെ വിമർശനം ശക്തം

എന്തുകൊണ്ട് നയന്‍താരയ്ക്ക് സപ്പോര്‍ട്ട്? പാര്‍വതിക്കെതിരെ സൈബറാക്രമണം; ഒടുവില്‍ പ്രതികരിച്ച് താരം

'പ്രവര്‍ത്തനങ്ങളെല്ലാം നിയമാനുസൃതം; നിരപരാധിത്വം തെളിയിക്കുന്നതിനുള്ള എല്ലാ നിയമവഴികളും സ്വീകരിക്കും'; ആരോപണങ്ങള്‍ തള്ളി അദാനി ഗ്രൂപ്പ്

വയനാട് ദുരന്തം: '2219 കോടി രൂപ ആവശ്യം പരിഗണനയിലെന്ന് കേന്ദ്രം'; ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

പോണ്ടിച്ചേരിയുടെ ഗോൾ പോസ്റ്റിൽ പടക്കം പൊട്ടിച്ച് റെയിൽവേ, സ്കോർ 10-1

‘മണിപ്പുരിലെ സംഘർഷത്തിന് മതവുമായി ബന്ധമില്ല'; ഉടൻ സമാധാനം പുനഃസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്

'നിജ്ജറിന്റെ വധത്തിൽ മോദിക്ക് ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ല'; മാധ്യമ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കനേഡിയന്‍ സര്‍ക്കാര്‍

ശ്രീനാഥ് ഭാസിയുടെ 'പൊങ്കാല'; ഷൂട്ടിംഗ് പുരോഗമിക്കുന്നു, പോസ്റ്റര്‍ പുറത്ത്