30 ലക്ഷം നല്‍കാമെന്ന് പറഞ്ഞ് എന്നെയാണ് വഞ്ചിച്ചത്; സണ്ണി ലിയോണ്‍ കേരള ഹൈക്കോടതിയില്‍

തന്റെ പേരിലുള്ള വിശ്വാസവഞ്ചനാ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സണ്ണി ലിയോണ്‍ കേരള ഹൈക്കോടതിയില്‍. 2019 ഫെബ്രുവരിയില്‍ കൊച്ചിയിലെ വാലന്റൈന്‍സ് ഡേ പരിപാടിയില്‍ പങ്കെടുക്കാമെന്ന് കരാര്‍ ഉണ്ടാക്കി പണം കൈപ്പറ്റി വഞ്ചിച്ചു എന്നാണ് സണ്ണി ലിയോണിന് എതിരെയുള്ള കേസ്.

പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണം എന്നാണ് ആവശ്യം. 2018 മേയ് 11ന് കോഴിക്കോട് ഷോ നടത്താനിരുന്നു ഷോയ്ക്കായി സംഘാടകര്‍ ഇതിന് 30 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ചിരുന്നു. 15 ലക്ഷം രൂപ മുന്‍കൂറായി നല്‍കി.

എന്നാല്‍ ഷോ 2018 ഏപ്രില്‍ 27ലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഷോ മേയ് 26ലേക്ക് മാറ്റാന്‍ വീണ്ടും ആവശ്യപ്പെട്ടു. ഈ സമയത്താണ് ഷോയുടെ ബഹ്‌റൈനിലെയും തിരുവനന്തപുരത്തെയും കോര്‍ഡിനേറ്ററാണെന്ന് പരിചയപ്പെടുത്തി ഷിയാസ് വന്നത്.

പ്രളയവും കാലാവസ്ഥാ പ്രശ്നങ്ങളും നിമിത്തം പിന്നീട് പല തവണ ഡേറ്റ് മാറ്റി. ഒടുവില്‍ കൊച്ചിയില്‍ 2019ല്‍ വാലന്റൈന്‍സ് ഡേ ദിനത്തില്‍ ഷോ നടത്താന്‍ സംഘാടകര്‍ തയ്യാറായി. ഷോയുടെ വിവരങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പ്രസിദ്ധപ്പെടുത്തി.

ജനുവരി അവസാനിക്കുന്നതിന് മുമ്പ് പണം മുഴുവന്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാത്തതിനാല്‍ ഷോ നടത്തിയില്ല എന്നാണ് സണ്ണി ലിയോണിന്റെ ഹര്‍ജിയില്‍ പറയുന്നത്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം