'മലയാളത്തിലെ പ്രമുഖ നടിക്കാണ് തിരക്കഥ ആദ്യം കൊടുത്തത്, ഭാഗ്യമോ നിര്‍ഭാഗ്യമോ അവരത് വായിച്ചില്ല, പിന്നെ സണ്ണി എത്തി'; മലയാളത്തില്‍ നായികയാകാന്‍ ഒരുങ്ങി സണ്ണി ലിയോണ്‍

സണ്ണി ലിയോണ്‍ വീണ്ടും മലയാള സിനിമയിലേക്ക്. ഇത്തവണ നായിക ആയാണ് സണ്ണി എത്തുന്നത്. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന “ഷീറോ” എന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രത്തിലാണ് സണ്ണി അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്ററും മോഷന്‍ പോസ്റ്ററും കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി. കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്കു ശേഷം ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

വിസ്മയിപ്പിക്കുന്ന കഥയാണ്, സിനിമയുടെ ചിത്രീകരണത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്നും സണ്ണി ലിയോണ്‍ പറഞ്ഞു. ചിത്രത്തിലേക്ക് സണ്ണി എത്തിയ സാഹചര്യത്തെ കുറിച്ചും നിര്‍മ്മാതാവ് വ്യക്തമാക്കി. ഷീറോയുടെ തിരക്കഥ മലയാളത്തിലെ ഒരു പ്രമുഖ നടിക്കാണ് ആദ്യം അയച്ചു കൊടുത്തത്. ഭാഗ്യമോ നിര്‍ഭാഗ്യമോ അവരത് വായിച്ചില്ല.

പിന്നീട് സണ്ണിയെ സമീപിച്ചു. തിരക്കഥയുമായി ബോംബെയില്‍ എത്തുകയായിരുന്നു എന്നാണ് നിര്‍മ്മാതാവിന്റെ വാക്കുകള്‍. ഇക്കിഗായ് മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ അന്‍സാരി നെക്സ്റ്റല്‍, രവി കിരണ്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രം മലയാളത്തിന് പുറമേ മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലാണ് ഒരുങ്ങുന്നത്. ദക്ഷിണേന്ത്യയിലെ പല പ്രമുഖ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകും.

ഉദയ് സിംഗ് മോഹിതാണ് ഛായാഗ്രഹണം. ബിജിഎം രാഹുല്‍ രാജ്, എഡിറ്റിംഗ് വി. സാജന്‍, മേക്കപ്പ് രഞ്ജിത് അമ്പാടി, കോസ്റ്റ്യൂം സ്റ്റെഫി സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ദിലീപ് നാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍. ദക്ഷിണേന്ത്യയിലെ പ്രമുഖ ടെക്‌നീഷ്യന്‍മാരും സിനിമയ്ക്കു വേണ്ടി അണിനിരക്കും.

Latest Stories

മാര്‍ക്കോ 2 കൂടുതല്‍ വയലന്‍സോടെ വരും, വലിയൊരു സിനിമയായി എത്തും: ഹനീഫ് അദേനി

രോഹിത് ശർമ്മയെ ചാമ്പ്യൻസ് ട്രോഫിയുടെ പരിസരത്ത് പോലും അടുപ്പിക്കരുത്; താരത്തിന് നേരെ വൻ ആരാധകർ രോക്ഷം

16കാരനെ പീഢിപ്പിച്ച് പത്തൊൻപതുകാരി; പല സ്ഥലങ്ങളിലെത്തിച്ച് പീഡനം, സംഭവം കൊല്ലത്ത്

രോഹിത്= മണ്ടത്തരം, അതിദയനീയ ക്യാപ്റ്റൻസിയിൽ നിരാശനായി രവി ശാസ്ത്രി; പ്രിയ താരത്തിനെതിരെ എതിരെ തിരിഞ്ഞ് മറ്റൊരു ഇതിഹാസവും, തെളിവുകൾ നിരത്തി പറഞ്ഞത് ഇങ്ങനെ

ഒന്നും കൂടി കളിയാക്കി നോക്കെടാ നീയൊക്കെ, ആരാധകരോട് കട്ടകലിപ്പായി വിരാട് കോഹ്‌ലി; വീഡിയോ കാണാം

മുനമ്പം ഭൂമി സിദ്ദിഖ് സേട്ടിന് രാജാവ് ലീസിന് നല്‍കിയതോ? 1902ലെ രേഖകള്‍ ഹാജരാക്കണമെന്ന് വഖഫ് ട്രൈബ്യൂണല്‍

മതേതരത്വത്തോടും ജനാധിപത്യത്തോടും പ്രതിബദ്ധതയുള്ള നേതാവ്; മന്‍മോഹന്‍ സിങ്ങിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി സിപിഎം പൊളിറ്റ്ബ്യൂറോ

BGT 2024-25: 'അശ്വിനിത് അറിയാമായിരുന്നെങ്കില്‍ വിരമിക്കില്ലായിരുന്നു'; ടീം ഇന്ത്യയുടെ 'തലകളെ' കുരിശേല്‍ കേറ്റി ശാസ്ത്രി

മൻമോഹൻ സിംഗിന്റെ സംസ്കാരം നാളെ 11 മണിക്ക്; എഐസിസിയിൽ പൊതുദർശനം, പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

സമാനതകളില്ലാത്ത നേതാവിന് രാജ്യത്തിന്റെ അന്ത്യാദരം; രാഷ്ട്രപതിയും പ്രധാനമന്ത്രിയും മൻമോഹൻ സിംഗിന്റെ വസതിയിലെത്തി ആദരാഞ്ജലി നേര്‍ന്നു