ഹാള്‍ ടിക്കറ്റില്‍ സണ്ണി ലിയോണിന്റെ ഫോട്ടോ; അധ്യാപക നിയമന പരീക്ഷ വിവാദത്തില്‍

ഏറെ ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. പലപ്പോഴും പരീക്ഷ പേപ്പറുകളിലും റാങ്ക് ലിസ്റ്റുകളിലും സണ്ണി ലിയോണിന്റെ പേര് വന്നിട്ടുള്ള വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. അത്തരമൊരു വാര്‍ത്തയാണ് ഇപ്പോള്‍ കര്‍ണാടകയില്‍ നിന്നും വരുന്നത്. ഇത്തവണ ഹാള്‍ ടിക്കറ്റിലാണ് താരത്തിന്റെ ഫോട്ടോ എത്തിയിരിക്കുന്നത്.

കര്‍ണാടകയില്‍ അധ്യാപക നിയമനത്തിനുള്ള പരീക്ഷ ഹാള്‍ ടിക്കറ്റില്‍ ആണ് സണ്ണി ലിയോണിന്റെ ഫോട്ടോ പതിപ്പിച്ചിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥിയുടെ ഫോട്ടോയ്ക്ക് പകരമാണ് സണ്ണിയുടെ ചിത്രം ആലേഖനം ചെയ്തത്. ഹാള്‍ ടിക്കറ്റിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഇതോടെ സംഭവത്തില്‍ കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിറക്കി. പരീക്ഷയ്ക്ക് വേണ്ടി അപേക്ഷിക്കുമ്പോള്‍ നിര്‍ബന്ധമായും ഫോട്ടോ അപ്ലോഡ് ചെയ്യണ്ടതുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അപ്ലോഡ് ചെയ്യുന്ന ഫോട്ടോ ആയിരിക്കും ഹാള്‍ ടിക്കറ്റില്‍ അച്ചടിക്കുക എന്നാണ് വിദ്യഭ്യാസ വകുപ്പ് പ്രതികരിക്കുന്നത്.

സംഭവത്തില്‍ അന്വേഷണം നടത്തി എഫ്ഐആര്‍ ഫയല്‍ ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നേരത്തെ സണ്ണി ലിയോണിന്റെ ജന്മദിനമായതില്‍ പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന് ഉത്തരക്കടലാസില്‍ എഴുതിയ വിദ്യാര്‍ത്ഥിയുടെ വാര്‍ത്തയും ശ്രദ്ധ നേടിയിരുന്നു.

അതേസമയം, ‘രംഗീല’, ‘വീരമാദേവി’, ‘ഷീറോ’, ‘ഷീറോ’, ‘കൊക കൊല’, ‘ഹെലന്‍’, ‘ദ ബാറ്റില്‍ ഓഫ് ഭീമ കൊറിഗന്‍’, ‘ചാംപ്യന്‍’ എന്നിവയാണ് സണ്ണിയുടെതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍. ‘ഒ മൈ ഗോസ്റ്റ്’ എന്ന തമിഴ് ചിത്രമാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ