ഒരിടവേളക്ക് ശേഷം തിരിച്ചു വരവിനൊരുങ്ങി സണ്ണി വെയ്ൻ. കുറ്റവും ശിക്ഷയും, അപ്പൻ, അടിത്തട്ട്, വരാൽ, ത്രയം തുടങ്ങി സണ്ണി വെയ്ൻ പ്രധാന കഥാപാത്രത്തിൽ എത്തുന്ന നിരവധി ചിത്രങ്ങളാണ് ഒരുപിടി ചിത്രങ്ങളാണ് അണിയറയിൽ റിലീസിന് തയ്യാറെടുക്കുന്നത്.
രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയുമാണ് ആദ്യം റീലിസിനെത്തുന്നത്. വരുന്ന വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ചിത്രത്തിൽ ആസിഫ് അലിയും കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്.
സണ്ണി വെയ്ൻ സഹനിർമ്മാതാവായി എത്തുന്ന ചിത്രം കൂടിയാണ് അപ്പൻ. ഗ്രേസ് ആന്റണി, അലെൻസിയർ, അനന്യ തുടങ്ങി നിരവധി താരനിരകൾ അണി നിരക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്
സണ്ണി വെയ്‌നും ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് അടിത്തട്ട്. ജിജോ ആന്റണി സംവിധാനം ചെയ്ത ഈ ചിത്രം മിനി മാർച്ച് സ്റ്റുഡിയോ, കാനായിൽ ഫിലിംസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പോക്കിരി സൈമൺ എന്ന ചിത്രത്തിന് ശേഷം സണ്ണി വെയ്ൻ- ജിജോ ആന്റണി ടീമൊന്നിച്ച ചിത്രമാണ് അടിത്തട്ട്.
ധ്യാൻ ശ്രീനിവാസൻ, അനു മോഹൻ എന്നിവർക്കൊപ്പം സണ്ണി വെയ്ൻ നായക വേഷം ചെയ്ത ചിത്രമാണ് ത്രയം. അരുൺ കെ ഗോപിനാഥ് രചിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സഞ്ജിത് ചന്ദ്രസേനൻ ആണ്.
അനൂപ് മേനോൻ തിരക്കഥ രചിച്ചു കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ചിത്രമാണ് വരാൽ. അനൂപ് മേനോൻ, പ്രകാശ് രാജ് എന്നിവരും ഈ ചിത്രത്തിൽ സണ്ണി വെയ്‌നൊപ്പം അഭിനയിക്കുന്നുണ്ട്.