ദിലീപിനൊപ്പം സണ്ണി വെയ്‌നും; റിലീസിനൊരുങ്ങി 'മൈ സാന്റാ'

ദിലീപിനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന “മൈ സാന്റാ” റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ യുവനടന്‍ സണ്ണി വെയ്‌നും എത്തുന്നുണ്ട്. എബി മാത്യു എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. സണ്ണിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

അനുശ്രീയാണ് ചിത്രത്തിസെ നായിക. സായ് കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രന്‍സ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശശാങ്കന്‍, ധീരജ് രത്‌നം, മഞ്ജു പത്രോസ്, ബേബി മാനസ്വി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ചിത്രത്തിലെ ദിലീപിന്റെ ലുക്കുകല്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

Image may contain: 1 person, smiling, standing, beard and text

വാള്‍ പോസ്റ്റര്‍ എന്റര്‍ടൈയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിഷാദ് കോയ, അജീഷ് ഒ കെ, സരിത സുഗീത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ജെമിന്‍ സിറിയക് ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഫൈസല്‍ അലി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ, നിഷാദ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകരുന്നു. ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

കേരളത്തിലെ അന്താരാഷ്ട്ര നിക്ഷേപക സംഗമത്തിലേക്ക് യുഎഇ പ്രത്യേക സംഘത്തെ അയക്കും; ലോജിസ്റ്റിക്‌സ്, ഭക്ഷ്യ മേഖലകളില്‍ നിക്ഷേപത്തിന് താല്‍പര്യമറിയിച്ചു; വന്‍ പ്രതീക്ഷ

തർക്കമുള്ള കെട്ടിടങ്ങളെ ‘പള്ളികൾ’ എന്ന് വിളിക്കരുത്, മുസ്ലിങ്ങൾ സമ്പൽ ഷാഹി മസ്ജിദ് ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണം: യോഗി ആദിത്യനാഥ്

അൻവറിന് മുന്നിൽ വാതിൽ തുറക്കാൻ ഒരുങ്ങി യുഡിഎഫ്

കുരുക്ക് മുറുക്കാൻ ബിസിസിഐ, ഇനി പഴയത് പോലെ എളുപ്പമല്ല കാര്യങ്ങൾ; താരങ്ങൾക്കും പരിശീലകനും ഉള്ള നിയന്ത്രണങ്ങൾ ഇങ്ങനെ

'പരാമർശം പിൻവലിക്കണം'; പി വി അൻവറിന് വക്കീൽ നോട്ടീസ് അയച്ച് പി ശശി

'സ്വതന്ത്ര സ്ഥാനാർത്ഥിയൊക്കെ പിന്നീട്'; നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് ഇടതുപക്ഷം തയ്യാറെന്ന് എം വി ഗോവിന്ദൻ

'പങ്കാളിയെ മറ്റൊരാളുമായി പങ്കുവെക്കുന്നു, അതെനിക്ക് പറ്റില്ല'; ഞാൻ മോണോഗമിയിൽ വിശ്വസിക്കുന്നു: വിദ്യ ബാലൻ

കോഹ്‌ലിക്കും രോഹിത്തിനും പണി കൊടുക്കാൻ ബിസിസിഐ, ഇത് അപ്രതീക്ഷിത നീക്കം; എല്ലാം അഗാർക്കറുടെ ബുദ്ധി

ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസ്; ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി

ഹെയർസ്റ്റൈലിൽ അധികം ശ്രദ്ധ കൊടുക്കണ്ടേ, ഫാഷൻ ഷോ ഒഴിവാക്കി റൺ നേടാൻ ശ്രമിക്കുക; ഇന്ത്യൻ താരത്തിന് ഉപദേശവുമായി ആദം ഗിൽക്രിസ്റ്റ്