ഈ ഒരു സിനിമ കാരണം നമ്മള്‍ വേര്‍പിരിഞ്ഞു, നിങ്ങള്‍ പലതും ഉപേക്ഷിച്ചു, ഭ്രാന്തമായ ഉപവാസങ്ങളിലൂടെ കടന്നുപോയി..; സുപ്രിയയുടെ കുറിപ്പ് ചര്‍ച്ചയാകുന്നു

വര്‍ഷങ്ങളോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ‘ആടുജീവിതം’ ഇന്ന് തിയേറ്ററില്‍ എത്തിയിരിക്കുകയാണ്. മരുഭൂമിയില്‍ ദുരിതം പേറി ജീവിച്ച നജീബിന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി ബെന്യാമിന്‍ രചിച്ച ‘ആടുജീവിതം’ നോവലിന്റെ ദൃശ്യാവിഷ്‌ക്കാരത്തിനായി ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍ കാത്തിരിക്കുകയായിരുന്നു. ബ്ലെസിയുടെ സംവിധാനത്തില്‍ ഒരിയ ചിത്രം കോവിഡ് കാലം ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ തരണം ചെയ്താണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. പൃഥ്വിരാജിന് വൈകാരികമായ വിജയാശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് ഭാര്യ സുപ്രിയ മേനോന്‍ ഇപ്പോള്‍.

സുപ്രിയ മേനോന്റെ കുറിപ്പ്:

നാളെ അവസാനിക്കാന്‍ പോകുന്ന പതിനാറ് വര്‍ഷത്തെ യാത്രയെ നിങ്ങള്‍ എങ്ങനെയാണ് വിശേഷിപ്പിക്കുക? 2006 നവംബര്‍ മുതല്‍ പൃഥ്വിയെ എനിക്കറിയാം. 2011 മുതല്‍ അദ്ദേഹത്തെ വിവാഹം കഴിച്ച് ഒപ്പമുണ്ട്. ഇതിനിടയില്‍ നിരവധി സിനിമകളിലൂടെ അദ്ദേഹം യാത്ര ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതിനു മുമ്പൊരിക്കലും അദ്ദേഹത്തെ ഇങ്ങനെ കണ്ടിട്ടില്ല. ഭ്രാന്തമായ ഉപവാസ ദിനങ്ങളിലൂടെ കടന്നുപോകുന്ന നിങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്.

നിങ്ങള്‍ നിരന്തരം വിശന്നിരിക്കുന്നതിനും നിങ്ങളുടെ ഭാരം കുറയുന്നതിനും ഞാന്‍ സാക്ഷിയാണ്. നിങ്ങള്‍ വളരെ ക്ഷീണിതനും ബലഹീനനും ആയിരുന്നു. കോവിഡ് കാലത്ത് ലോകം മുഴുവന്‍ ഒരുമിച്ചിരിക്കുമ്പോള്‍ നമ്മള്‍ വേര്‍പിരിഞ്ഞിരുന്നു. മരുഭൂമിയിലെ ക്യാംപില്‍ വിലയേറിയ നിമിഷങ്ങളില്‍ നമ്മള്‍ നെറ്റ് കോളിലൂടെ സംസാരിച്ചു. ഈ ഒരു സിനിമ കാരണം മറ്റ് ഭാഷകളില്‍ ലഭിക്കേണ്ടിയിരുന്ന നിരവധി അവസരങ്ങള്‍ നിങ്ങള്‍ ഉപേക്ഷിച്ചു.

ഈ സിനിമയില്‍ മാത്രം നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ബുദ്ധിമുട്ടുകള്‍ക്കിടയിലും നിങ്ങള്‍ കലയില്‍ മാത്രം ശ്രദ്ധിച്ചു. കലയ്ക്കും നിങ്ങള്‍ക്കായി നിലകൊള്ളുന്ന എല്ലാത്തിനും വേണ്ടി നിങ്ങള്‍ തിരഞ്ഞെടുത്ത യാത്രയാണിത്. മനസും ശരീരവും ആത്മാവും ഒരുപോലെ സമര്‍പ്പിച്ച് ഒരു മനുഷ്യന്റെ ജീവിതയാത്ര ആത്മാവ് ഉള്‍ക്കൊണ്ട് സ്‌ക്രീനിലെത്തിക്കാന്‍ ബ്ലെസ്സി എന്ന മനുഷ്യനോടും മറ്റുള്ളവരോടും ഒപ്പം നിങ്ങള്‍ നിലകൊണ്ടു.

നാളെ (മാര്‍ച്ച് 28) നിങ്ങളുടെ എല്ലാ പരിശ്രമങ്ങളും ഫലപ്രാപ്തിയിലെത്തുമ്പോള്‍ എനിക്ക് ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ കാണിച്ച ആത്മസമര്‍പ്പണം സമാനതകളില്ലാത്തതാണ്. ഈ മനോഹരമായ കലാസൃഷ്ടിക്ക് എന്റെയും നിങ്ങളെ സ്‌നേഹിച്ച് ഒപ്പം നില്‍ക്കുന്ന എല്ലാവരുടെയും സ്‌നേഹവും ആശംസയും നേരുന്നു. നിങ്ങള്‍ എന്നും എപ്പോഴും എന്റെ കണ്ണില്‍ ഗോട്ട് (G.O.A.T) ആണ്.

Latest Stories

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം