ഇരുമുടികെട്ട് എയര്‍പോര്‍ട്ടില്‍ ഭക്തനെ കാത്തിരിക്കുന്നു..; വീഡിയോയുമായി സുരഭി, വൈറല്‍

മണ്ഡലകാലം ആരംഭിച്ച് ആദ്യ നാലാഴ്ച ആയപ്പോള്‍ വന്‍ തിരക്കാണ് ശബരിമലയില്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഭക്തര്‍ ശബരിമല ദര്‍ശനം നടത്താനായി കേരളത്തിലേക്ക് ഒഴുകികൊണ്ടിരിക്കുകയാണ്. റോഡ് മാര്‍ഗവും ട്രെയിന്‍ മാര്‍ഗവും വിമാനമാര്‍ഗവുമൊക്കെ ഭക്തര്‍ കേരളത്തിലേക്ക് എത്തികൊണ്ടിരിക്കുകയാണ്.

ഇതിനിടെ കൊച്ചി എയര്‍പോട്ടില്‍ നിന്നും നടി സുരഭി ലക്ഷ്മി പകര്‍ത്തി ദൃശ്യമാണ് വൈറലായി കൊണ്ടിരിക്കുന്നത്. എയര്‍പോര്‍ട്ടില്‍ അയ്യപ്പഭക്തരില്‍ ആരോ മറന്നുവച്ച ഇരുമുടിക്കെട്ട് കണ്‍വെയര്‍ ബെല്‍റ്റിലൂടെ കറങ്ങികൊണ്ടിരിക്കുന്നതിന്റെ ദൃശ്യമാണ് വീഡിയോയില്‍ കാണാനാവുക.

‘ഇരുമുടികെട്ട് എയര്‍പോര്‍ട്ടില്‍ ഭക്തനെ കാത്തിരിക്കുന്നു..’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ സുരഭി പങ്കുവച്ചിരിക്കുന്നത്. ”യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഒരു ഇരുമുടിക്കെട്ട് ഏതോ സ്വാമി മറന്നുപോയിട്ടുണ്ട്. അനാഥമായി കുറേ നേരമായി ഈ ഇരുമുടിക്കെട്ട് ഇതുവഴി അലയുകയാണ്” എന്ന സുരഭിയുടെ കമന്ററിയും വീഡിയോയില്‍ കേള്‍ക്കാം.

Read more

അതേസമയം, ശബരിമലയിലെ തിരക്കും മറ്റ് ക്രമീകരണങ്ങളും സംബന്ധിച്ച വിഷയങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. തിരക്ക് കാരണം ദര്‍ശനം നടത്താതെ പന്തളത്ത് എത്തി മാലയൂരി അയ്യപ്പന്‍മാര്‍ തിരിച്ചു പോകുന്നുണ്ട്.