കുതന്ത്രവുമായി 'നായര്‍', പൊട്ടിച്ചിരിപ്പിക്കാന്‍ 'സമ്പത്ത്'; റിലീസിന് ഒരുങ്ങി 'ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍'

ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിലൊരുങ്ങുന്ന ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ റിലീസിന് ഒരുങ്ങുന്നു. സംഗീതത്തിനും പ്രണയത്തിനും ഹാസ്യത്തിനും കുടുംബബന്ധങ്ങള്‍ക്കും ഒരേപോലെ പ്രാധാന്യം നല്‍കി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ പൊട്ടി ചിരിപ്പിക്കാനായി ഒത്തു കൂടുന്നത് ഹരീഷ് കണാരനും സുരാജ് വെഞ്ഞാറമൂടുമാണ്. കുതന്ത്രങ്ങള്‍ മെനയുന്ന നായര്‍ എന്ന കഥാപാത്രമായി സുരാജ് എത്തുമ്പോള്‍ സമ്പത്ത് എന്ന കഥാപാത്രമായാണ് കണാരന്റെ വരവ്. ഇരുവരും ഒന്നിക്കുമ്പോള്‍ ചിത്രത്തില്‍ ചിരിക്കാന്‍ ഏറെ നിമിഷങ്ങളുണ്ടാകുമെന്നാണ് ട്രെയിലര്‍ വെളിവാക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് വിജയന്‍ തന്നെ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന ചിത്രത്തില്‍ സൂരജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍, നെടുമുടി വേണു എന്നിവര്‍ക്കൊപ്പം ഒട്ടനവധി പുതു മുഖങ്ങളും അണിനിരക്കുന്നു. പുതുമുഖങ്ങളായ അഖില്‍ പ്രഭാകര്‍ ,ശിവകാമി, സോനു എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലറിനും ഗാനങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചു വരുന്നത്.

എം. ജയചന്ദ്രന്‍ നീണ്ട പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഈസ്റ്റ് കോസ്റ്റുമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ക്കുണ്ട്. എം. ജയചന്ദ്രന്‍ ഈണമിട്ട അഞ്ച് ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. സന്തോഷ് വര്‍മ, ഈസ്റ്റ് കോസ്റ്റ് വിജയന്‍ എന്നിവരുടെതാണ് വരികള്‍. ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ഗാനഗന്ധര്‍വ്വന്‍, യേശുദാസ്, ശങ്കര്‍ മഹാദേവന്‍, പി. ജയചന്ദ്രന്‍, എം.ജി ശ്രീകുമാര്‍, ശ്രേയാ ഘോഷാല്‍ എന്നിവരാണ്. എസ്.എല്‍ പുരം ജയസൂര്യയുടേതാണ് തിരക്കഥ. ഛായാഗ്രഹണം അനില്‍ നായര്‍.

Latest Stories

സിനിമ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു..; ആരാധകരെ ഞെട്ടിച്ച് പുഷ്പ സംവിധായകന്‍ സുകുമാര്‍

കാരവാനില്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മരണകാരണം വിഷപ്പുകയെന്ന് കണ്ടെത്തല്‍

ലഹരി ഉപയോഗം പൊലീസില്‍ അറിയിച്ചു; വര്‍ക്കലയില്‍ ക്രിസ്തുമസ് രാത്രി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ യുദ്ധം വ്യാപിപ്പിക്കുന്നു; ആശുപത്രികള്‍ ബലമായി ഒഴിപ്പിച്ചു; രോഗികള്‍ ദുരിതത്തില്‍

ഉയരക്കുറവ് എന്നെ ബാധിച്ചിട്ടുണ്ട്, ആളുകള്‍ എന്നെ സ്വീകരിക്കില്ലെന്ന് തോന്നിയിരുന്നു: ആമിര്‍ ഖാന്‍

'അല്ലു അര്‍ജുന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല..'; വീണ്ടും വിവാദം

കേന്ദ്രവാദം ദുരൂഹം: സര്‍ക്കാരിന്റെ നടപടി പിന്തിരിപ്പന്‍; തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഭേദഗതി നിര്‍ദേശം ഉടന്‍ പിന്‍വലിക്കണം; രൂക്ഷ വിമര്‍ശനവുമായി സിപിഎം

കണ്ണീര് തുടച്ച് സെല്‍ഫി എടുക്കും, മമ്മൂട്ടി ചിത്രത്തിന്റെ സെറ്റ് പൊളിച്ചപ്പോള്‍ അവിടെ ബാക്കി വന്ന ഭക്ഷണം കഴിച്ച് ജീവിച്ചിട്ടുണ്ട്: ടൊവിനോ തോമസ്

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്