ചിരിപ്പിക്കാന്‍ സുരാജ്; 'മദനോത്സവം' ടീസര്‍ പുറത്ത്

സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മദനോത്സവം’ ടീസര്‍ പുറത്തിറങ്ങി. മദനന്‍ എന്ന കഥാപാത്രമായി എത്തുന്ന സുരാജ് ഇപ്രാവശ്യം പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ആണ് എത്തുന്നത് എന്ന് ടീസറില്‍ നിന്ന് വ്യക്തമാണ്.

ഇ സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം രതീഷ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ‘മദനോത്സവം’. വിഷുവിന് ചിത്രം തിയേറ്ററുകളില്‍ എത്തും.

ഭാമ അരുണ്‍, രാജേഷ് മാധവന്‍, പി പി കുഞ്ഞികൃഷ്ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിതാണ് ചിത്രത്തിന്റെ നിര്‍മാതാവ്.

ഛായാഗ്രഹണം ഷെഹ്നാദ് ജലാല്‍, എഡിറ്റിങ്ങ് വിവേക് ഹര്‍ഷന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ജെയ് കെ, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കര്‍, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രഞ്ജിത് കരുണാകരന്‍, ആര്‍ട്ട് ഡയറക്റ്റര്‍ കൃപേഷ് അയ്യപ്പന്‍കുട്ടി, സംഗീത സംവിധാനം ക്രിസ്റ്റോ സേവിയര്‍, വസ്ത്രാലങ്കാരം മെല്‍വി ജെ, മേക്കപ്പ് ആര്‍ ജി വയനാടന്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ അഭിലാഷ് എം യു, സ്റ്റില്‍സ് നന്ദു ഗോപാലകൃഷ്ണന്‍, ഡിസൈന്‍ അറപ്പിരി വരയന്‍, പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Latest Stories

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി

'സൂപ്പര്‍മാനെ.. നിങ്ങള്‍ക്ക് ലിയോ ദാസ് ആവാന്‍ കഴിയില്ല..'; വിജയ് സിനിമയുമായി സൂപ്പര്‍മാന് ബന്ധം? ചര്‍ച്ചയാക്കി ആരാധകര്‍