പുതിയ ചിത്രവുമായി എസ്രയുടെ സംവിധായകന്‍; പ്രധാനവേഷങ്ങളില്‍ കുഞ്ചാക്കോ ബോബനും സുരാജും

പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തിയ ഹൊറര്‍ ചിത്രമായിരുന്നു ‘എസ്ര’. ഇപ്പോഴിതാ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ എസ്രയുടെ സംവിധായകന്‍ ജയ് കെ്.

കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയുടെ പൂജ കഴിഞ്ഞു.ഓഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ പേര് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. 2020 തിരുവോണ നാളില്‍ പ്രഖ്യാപിച്ച ചിത്രം ‘ഗ്ര്ര്‍ര്‍’ ആണിത് എന്ന റിപ്പോര്‍ട്ടുകളുണ്ട്.

2017-ലാണ് ‘എസ്ര’യിലൂടെ ജയ് കെ യുടെ സംവിധാന രംഗത്തേക്കുള്ള അരങ്ങേറ്റം. പൃഥ്വിരാജിനൊപ്പം പ്രിയ ആനന്ദ്, ടൊവിനോ തോമസ്, സുജിത് ശങ്കര്‍, സുദേവ് നായര്‍, വിജയരാഘവന്‍, പ്രതാപ് പോത്തന്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായിരുന്നു.2021-ല്‍ ‘ഡൈബ്ബുക്’ എന്ന പേരില്‍ ജയ് കെ ചിത്രം റീമേക്ക് ചെയ്തു.

Read more

ഇമ്രാന്‍ ഹാഷ്മിയായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. സുജിത് വാസുദേവ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരുന്നത്. ദര്‍ശന ബനിക്, പ്രണവ് രഞ്ജന്‍, മാനവ് കൗള്‍ യൂരി സുരി, ഡെന്‍സില്‍ സ്മിത്ത്, വിപിന്‍ ശര്‍മ, ഇവാന്‍, നികിത ദത്ത്, വിവാന സിംഗ് എന്നിവര്‍ക്കൊപ്പം സുദേവ് നായരും സിനിമയില്‍ അഭിനയിച്ചു.