30 വര്‍ഷത്തെ കേസിന് തീര്‍പ്പാകുമോ? പോരടിച്ച് സഖാവ് മാധവനും സഖാവ് ശങ്കുണ്ണിയും; 'തെക്ക് വടക്ക്' ഒക്ടോബറില്‍

പ്രേം ശങ്കറിന്റെ സംവിധാനത്തില്‍ വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന ‘തെക്ക് വടക്ക്’ ഒക്ടോബറില്‍ തിയേറ്ററുകളിലേക്ക്. ഒക്ടോബര്‍ 4ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശിനത്തിനെത്തും. 30 വര്‍ഷമായി തുടരുന്ന രണ്ട് പേര്‍ തമ്മിലുള്ള ശത്രുതയും കേസുമാണ് തമാശകളുമാണ് ചിത്രത്തിന്റെ കഥാസാരം.

എസ്. ഹരീഷിന്റെ ‘രാത്രി കാവല്‍’ എന്ന ചെറുകഥയാണ് സിനിമയാവുന്നത്. വിനായകനും സുരാജിനുമൊപ്പം എട്ട് സോഷ്യല്‍ മീഡിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷമീര്‍ ഖാന്‍, മെല്‍വിന്‍ ജി ബാബു, വരുണ്‍ ധാര, സ്‌നേഹ വിജീഷ്, ശീതള്‍ ജോസഫ്, വിനീത് വിശ്വം, മെറിന്‍ ജോസ്, അനിഷ്മ അനില്‍കുമാര്‍ എന്നീ യുവതാര നിരയാണ് ഒന്നിക്കുന്നത്.

റിട്ടയേര്‍ഡ് കെഎസ്ഇബി എഞ്ചിനീയര്‍ മാധവനായാണ് വിനായകന്‍ വേഷമിടുന്നത്. സുരാജ് അരിമില്‍ ഉടമ ശങ്കുണ്ണി ആയാണ് എത്തുന്നത്. കഷണ്ടിയും നരച്ച കൊമ്പന്‍ മീശയുമായി പെട്ടെന്ന് തിരിച്ചറിയാത്ത ഭാവഭേദമാണ് വിനായകന്റേത്. നരയും പല്ലിലെ പ്രത്യേകതയുമായാണ് സുരാജിന്റെ മേക്കോവര്‍. കോട്ടയം രമേഷ്, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍, മനോജ് തുടങ്ങിയവരാണ് അഭിനേതാക്കള്‍.

സിനിമയില്‍ വിനായകന്റെ ഭാര്യ വേഷത്തില്‍ നന്ദിനി ഗോപാലകൃഷ്ണനും സുരാജിന്റെ ഭാര്യയായി മഞ്ജുശ്രീയുമാണ് അഭിനയിക്കുന്നത്. അഞ്ജന ഫിലിപ്പ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മ്യൂസിക്കിന് പ്രാധാന്യമുള്ള സിനിമയുടെ സംഗീത സംവിധാനം സാം സി.എസ് ആണ് നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം: സുരേഷ് രാജന്‍, എഡിറ്റര്‍: കിരണ്‍ ദാസ്.

പ്രൊഡക്ഷന്‍ ഡിസൈന്‍: രാഖില്‍, ആക്ഷന്‍: മാഫിയ ശശി, ഡാന്‍സ്: പ്രസന്ന മാസ്റ്റര്‍, വരികള്‍: ലക്ഷ്മി ശ്രീകുമാര്‍, കോസ്റ്റ്യും: അയിഷ സഫീര്‍ സേഠ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, ആക്ഷന്‍: മാഫിയ ശശി, ഡാന്‍സ്: പ്രസന്ന മാസ്റ്റര്‍, ശബ്ദ മിശ്രണം: അജിത് എ ജോര്‍ജ്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, ശബ്ദലേഖനം: നിധിന്‍ ലൂക്കോസ്, കാസ്റ്റിങ് ഡയറക്ടര്‍: അബു വളയംകുളം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോസ് വി.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജി ജോസഫ്, ഫിനാന്‍സ് കണ്‍ട്രോളര്‍: അനില്‍ ആമ്പല്ലൂര്‍, ഡിസൈന്‍: പുഷ് 360. ഫാര്‍സ് ഫിലിം ആണ് ഗ്ലോബല്‍ റിലീസ് ചെയ്യുന്നത്. ശ്രീപ്രിയയുടെ സഹകരണത്തില്‍ കേരളത്തിലും റിലീസ് ചെയ്യും. തിങ്ക് മ്യൂസിക്ക് ആണ് മ്യൂസിക് പാട്ണര്‍. ജാസി ഗിഫ്റ്റ്, ആന്റണി ദാസന്‍, സാം സി.എസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കുന്നുണ്ട്.

Latest Stories

എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം ഒഴിയാൻ തീരുമാനം; തോമസ് കെ തോമസ് പകരം മന്ത്രിസഭയില്‍, പ്രഖ്യാപനം ഉടൻ

ബൂം ബൂം ബൂം ഷോ, പ്രതികൂല സാഹചര്യങ്ങളിൽ പോലും തുടരുന്ന മാന്ത്രിക മികവ്; ലോക ക്രിക്കറ്റിൽ ഇതൊക്കെ സാധിക്കുന്നത് അയാൾക്ക് മാത്രം

രാജ്യത്ത് മാവോയിസ്റ്റ് പ്രശ്‌നങ്ങള്‍ നിലവില്‍ നാല് ജില്ലകളില്‍; രണ്ട് വര്‍ഷത്തിനുള്ളില്‍ നക്‌സലിസം ഇല്ലാതാക്കുമെന്ന് അമിത്ഷാ

മുകേഷിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ നടിക്കെതിരെ പോക്‌സോ കേസ്

മങ്കിപോക്സ് എങ്ങനെ എം പോക്‌സായി? എന്താണ് എം പോക്സ്, അറിയാം ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും

ഇന്ന് യാത്ര ചെയ്യേണ്ടവർക്ക് നൽകിയത് നാളത്തെ തീയതിയിലുള്ള ബോർഡിങ് പാസ്! കോഴിക്കോട് വിമാനത്താവളത്തിൽ അനിശ്ചിതത്വം

എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം ഒഴിയും; തോമസ് കെ തോമസ് പകരം മന്ത്രി സഭയില്‍

മേക്കപ്പ് കസേരയില്‍ പോലും അടങ്ങിയിരിക്കാനാവില്ല, ആ രോഗത്തിന് അടിമയാണ് ഞാനും: ആലിയ ഭട്ട്

വാഹനത്തില്‍ കൂളിംഗ് ഫിലിം ഒട്ടിക്കാം; പിഴ ഈടാക്കില്ല; ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ പോകില്ലെന്ന് എംവിഡി; വളരെ യുക്തിസഹജമായ ഉത്തരവെന്ന് ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍

IND vs BAN: ബുംറ നയിച്ചു, പൊരുതാന്‍ പോലുമാകാതെ തിരിച്ചു കയറി ബംഗ്ലാദേശ്