'വിദ്യാര്‍ത്ഥിനി പീഡനക്കേസില്‍ അന്വേഷണം എങ്ങുമെത്താതെ ഇഴയുന്നു..'; നിയമപോരാട്ടത്തിനൊരുങ്ങി സുരേഷ് ഗോപിയും ബിജു മേനോനും, 'ഗരുഡന്‍', ട്രെയ്‌ലര്‍

സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ലീഗല്‍ ത്രില്ലര്‍ ‘ഗരുഡന്‍’ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. നീതിക്ക് വേണ്ടി പോരാടുന്ന പൊലീസ് ഓഫീസറുടെയും ഒരു കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. ചിത്രത്തില്‍ കേരള ആംഡ് പോലീസിന്റെ കമാന്റന്റ് ആയ ഹരീഷ് മാധവനായാണ് സുരേഷ് ഗോപി എത്തുന്നത്.

നിഷാന്ത് എന്ന കോളേജ് പ്രൊഫസറുടെ വേഷമാണ് ബിജു മേനോന്‍ ചെയ്യുന്നത്. ഭാര്യയും ഒരു കുട്ടിയും ഉള്ള നിഷാന്ത് ഒരു നിയമപ്രശ്‌നത്തില്‍ ഉള്‍പ്പെടുന്നതുമായി ബന്ധപ്പെടുത്തിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. അരുണ്‍ വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സിദ്ദിഖ്, ദിലീഷ് പോത്തന്‍, ജഗദീഷ്, അഭിരാമി, ദിവ്യ പിള്ള, തലൈവാസല്‍ വിജയ്, അര്‍ജുന്‍ നന്ദകുമാര്‍, മേജര്‍ രവി, ബാലാജി ശര്‍മ, സന്തോഷ് കീഴാറ്റൂര്‍, രഞ്ജിത്ത് കങ്കോല്‍, ജെയ്‌സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യ പ്രകാശ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

നവംബര്‍ ആദ്യം റിലീസിന് തയ്യാറെടുക്കുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസിറ്റന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മിക്കുന്നത്. കൊച്ചിയിലും ഹൈദരാബാദിലുമായിട്ടാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. അജയ് ഡേവിഡ് കാച്ചപ്പള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

കഥ-ജിനേഷ് എം, സംഗീതം-ജേക്‌സ് ബിജോയ്, എഡിറ്റര്‍- ശ്രീജിത്ത് സാരംഗ്. ചിത്രത്തിന്റെ കോ- പ്രൊഡ്യൂസര്‍: ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍- സന്തോഷ് കൃഷ്ണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- നവീന്‍ പി. തോമസ്, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ്- ബബിന്‍ ബാബു.

Latest Stories

ബാലാത്സംഗക്കേസ്; സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഐസിസി ചാമ്പ്യന്‍സ് ട്രോഫി: പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ പുതിയ ഓഫര്‍ വെച്ച് പാകിസ്ഥാന്‍

IND vs SA: ആ രണ്ട് സെഞ്ച്വറികളില്‍ പ്രിയപ്പെട്ടത് ഏത്?, തിരഞ്ഞെടുത്ത് ഡിവില്ലിയേഴ്‌സ്

15 വർഷത്തെ പ്രണയം; കീർത്തി സുരേഷ് വിവാഹിതയാകുന്നു

'ആലോചിച്ചെടുത്ത തീരുമാനമാണ്, വിവാഹം വേണ്ട'; ആളുകൾ സന്തോഷത്തിൽ അല്ല: ഐശ്വര്യ ലക്ഷ്മി

വയനാട്ടിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

മണിപ്പൂര്‍ കലാപം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം; ചര്‍ച്ചകളിലൂടെ രാഷ്ട്രീയപരിഹാരം കാണണം; ഗുരുതരമായ സാഹചര്യമെന്ന് സിപിഎം പിബി

കര്‍ണാടകയിൽ ഏറ്റുമുട്ടൽ; മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു, രക്ഷപെട്ടവര്‍ക്കായി തെരച്ചിൽ

12.41 കോടി പിടിച്ചെടുത്തു; 6.42 കോടിയുടെ സ്ഥിരനിക്ഷേപം മരവിപ്പിച്ചു; കള്ളപ്പണം വെളുപ്പിക്കാന്‍ സമ്മാനം അടിച്ച ലോട്ടറി ഉപയോഗിച്ചു; സാന്റിയാഗോ മാര്‍ട്ടിനെതിരെ ഇഡി

കേന്ദ്ര ഫണ്ട് ലഭിച്ചില്ല: വയനാട്ടില്‍ യുഡിഎഫും എല്‍ഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു; ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇളവ്