സുരേഷ് ഗോപി ചിത്രം ‘ഗരുഡന്’ മികച്ച പ്രതികരണങ്ങള്‍. ചിത്രത്തിന്റെ പ്രിവ്യു ഷോ ഇന്നലെ നടന്നിരുന്നു. കേരളത്തില്‍ രാവിലെ 9 മണിയോടെയാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിച്ചത്. മികച്ച പ്രതികരണങ്ങള്‍ ചിത്രത്തിന് ആദ്യം മുതലേ ലഭിക്കുന്നത്. നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന് മിഥുന്‍ മാനുവല്‍ തോമസ് ആണ് തിരക്കഥ ഒരുക്കിയത്.
മിഥുന്റെ മികവുറ്റ തിരക്കഥയില്‍ നന്നായി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന ചിത്രമെന്നാണ് ചിത്രത്തെ കുറിച്ചുള്ള പൊതു അഭിപ്രായം. ആദ്യാവസാനം പിടിച്ചിരുത്തുന്ന ചിത്രമെന്നും തൃപ്തിപ്പെടുത്തുന്ന ക്ലൈമാക്‌സ് എന്നും മറ്റു ചിലര്‍ കുറിക്കുന്നു.
ബിജു മേനോന്റെ അഭിനയത്തെ വാഴ്ത്തിയും കമന്റുകള്‍ എത്തുന്നുണ്ട്. ”പടത്തില്‍ ഞെട്ടിച്ചത് ബിജു മേനോന്‍ ആണ്. ഇത് വരെ ചെയ്യാത്ത ടൈപ്പ് റോള്‍ ആണ്. തകര്‍ത്തിട്ടുണ്ട്.! പിന്നെ സിദ്ദിഖ്, ജഗദീഷ് ഒക്കെ സൂപ്പര്‍” എന്നാണ് ഒരാള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
”മലയാളത്തില്‍ നല്ല സിനിമകള്‍ ഇറങ്ങുന്നില്ല എന്ന് പറഞ്ഞു നടന്നവര്‍ക്കൊക്കെ പറ്റിയ ഒരു വിഷ്വല്‍ ട്രീറ്റ് ആണ് ഈ ചിത്രം. ഒരിടവേളയ്ക്ക് ശേഷം പഴയ ആക്ഷന്‍ ഹീറോ സ്‌ക്രീനില്‍ ഇങ്ങനെ നിറയുമ്പോള്‍ കിട്ടുന്ന ആ സ്‌ക്രീന്‍ പ്രസന്‍സ് പറഞ്ഞറിയിക്കാന്‍ വയ്യ. ബിജു മേനോന്‍ , സിദ്ദിഖ്, അഭിരാമി, ദിലീഷ് പോത്തന്‍ എന്നിങ്ങനെ മറ്റനേകം താരങ്ങളും ചിത്രത്തിലുണ്ട്. ജെക്‌സ് ബിജോയ് യുടെ സംഗീതം വളരെ നന്നായിരുന്നു..” എന്നാണ് ഒരു ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്.
”സുരേഷ് ഗോപിയേ സൈഡ് ആക്കി കൊണ്ട് ബിജു മേനോന്‍ അന്യായ പെര്‍ഫോര്‍മന്‍സ്.. ജെക്സ് bejoy ഒരുക്കിയ bgm എല്ലാം nice..”, ”വൃത്തിയായി എക്‌സിക്യൂട്ട് ചെയ്ത ഒരു ത്രില്ലര്‍. ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു. പതിഞ്ഞ താളത്തില്‍ തുടങ്ങുന്ന ഫസ്റ്റ് ഹാഫ്, സെക്കന്‍ഡ് ഹാഫ് നിങ്ങളെ ആവേശഭരിതരാക്കും, നല്ല ക്ലൈമാക്‌സും” എന്നിങ്ങനെയാണ് ചില പ്രതികരണങ്ങള്‍.
Neatly executed thriller that has its fair share of highs. Takes its time to hook you in the 1st but gets engaging towards the interval. Manages to keep you thrilled and ends on a good note.
Suresh Gopi and Biju Menon 👍
Engaging!!! pic.twitter.com/s2Ogek01aq
— ForumKeralam (@Forumkeralam2) November 2, 2023