ആറ്റുകാല്‍ പൊങ്കാല ആഗോള ഉത്സവമായി മാറി എന്ന് സുരേഷ് ഗോപി; നിവേദ്യം അര്‍പ്പിച്ച് ചിപ്പിയും ആനിയും

ആറ്റുകാലമ്മയുടെ അനനുഗ്രഹം തേടി ഭക്തര്‍ ഇത്തവണ വീടുകളില്‍ പൊങ്കാലയര്‍പ്പിച്ചു. സുരേഷ് ഗോപിയും കുടുംബവും നടിമാരായ ചിപ്പിയും ആനിയും വീടുകളില്‍ പൊങ്കാല അര്‍പ്പിച്ചു. ആറ്റുകാല്‍ പൊങ്കാല ആഗോള ഉത്സവമായി മാറിയെന്ന് സുരേഷ് പറഞ്ഞു.

തൊണ്ണൂറില്‍ ഫെബ്രുവരി എട്ടാം തീയതി കല്യാണം കഴിഞ്ഞ് നടന്ന പൊങ്കാല തുടങ്ങി ഇന്നുവരെ പൊങ്കാലയ്ക്ക് എത്തുന്നുണ്ട്. സ്ത്രീകള്‍ രാവിലെ എഴുന്നേറ്റ് പൊങ്കാല ഇടുമ്പോള്‍ പുരുഷന്‍മാര്‍ തീര്‍ച്ചയായിട്ടും ആ ഗൃഹത്തില്‍ ഉണ്ടാവുക എന്ന് പറയുന്നത് ആചാരത്തിന്റെ ഭാഗമാണ്.

ഇത്രയും കാലം ഉണ്ടാവാന്‍ സാധിച്ചിട്ടുണ്ട്. പൊങ്കാലയുടെ സാന്നിധ്യം കൂടി. തിരുവനന്തപുരത്ത് റോഡുകള്‍ ബ്ലോക്ക് ചെയ്ത് ഒരു ഉത്സവമായി മാറി. അത് ഒരു ആനന്ദമായി. എല്ലാ ആഘോഷങ്ങളും ഉത്സവങ്ങളും മതത്തിനും ജാതിക്കും വിശ്വാസത്തിനും അതീതമായി സന്തോഷം പകരുന്ന കാഴ്ചയായി മാറി.

എല്ലാവര്‍ക്കും ആനന്ദമായി മാറി. 2020ല്‍ നല്ല രീതിയില്‍ തന്നെ നടത്തി. സമൂഹത്തിന്റെ ആവശ്യം അനുസരിച്ചാണ് ആചാര മര്യാദകള്‍ പാലിച്ച് വീടുകളിലേക്ക് വന്നപ്പോള്‍ കൊല്ലത്ത് ഉള്ളവര്‍ക്കും ആലപ്പുഴയില്‍ ഉള്ളവര്‍ക്കും അമേരിക്കയില്‍ ഇരിക്കുന്നവര്‍ക്കും ഈ വര്‍ഷം പൊങ്കാലിടുമ്പോള്‍ സന്തോഷം.

കാരണം ഒരു തുല്യത വന്നു. 1500 പേര്‍ ഒഴിച്ച് ബാക്കി എല്ലാവരും വീടുകളില്‍ പൊങ്കാലയിട്ടു എന്നാണ് സുരേഷ് ഗോപി പറയുന്നത്. അതേസമയം, ആറ്റുകാലിലെന്ന പോലെ ചിട്ടകളും ആചാരങ്ങളും പാലിച്ചാണ് ഭക്തര്‍ വീടുകളിലും റസിഡന്റ്‌സ് അസോസിയേഷനുകളിലും സമീപത്തെ ക്ഷേത്ര പരിസരങ്ങളിലുമായി പൊങ്കാലയിട്ടു.

Latest Stories

"ജസ്പ്രീത് ബുംറയെക്കാളും മിടുമിടുക്കാനാണ് ആ പാക്കിസ്ഥാൻ താരം"; തുറന്നടിച്ച് മുൻ പാക്കിസ്ഥാൻ ഇതിഹാസം

ഇവിഎം ക്രമക്കേട് പരിശോധിക്കണമെന്ന ഹര്‍ജി; സുപ്രീംകോടതി അടുത്ത മാസം വാദം കേള്‍ക്കും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് വിവരാവകാശ കമ്മീഷന്‍

വിഡി സതീശന്റെ നാക്ക് മോശം, വെറുപ്പ് വിലയ്ക്ക് വാങ്ങുന്നയാള്‍; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

"എന്റെ സാമ്രാജ്യത്തിന്റെ താക്കോലും, ബാധ്യതകളുടെ ലിസ്റ്റും നിനക്ക് കൈമാറുന്നു വാഷി; വാഷിംഗ്‌ടൺ സുന്ദറിനോട് രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ ഇങ്ങനെ

29-ാം ചലച്ചിത്രമേളയ്ക്ക് തിരശീല വീണു; ബ്രസീലിയൻ ചിത്രമായ മാലുവിന് സുവർണ ചകോരം

വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസം; കരട് പട്ടിക ഉടന്‍, ആദ്യഘട്ട പട്ടികയില്‍ 388 കുടുംബങ്ങള്‍

നിയമലംഘനം നിരീക്ഷിക്കാൻ എ ഐ ക്യാമെറകൾ വീണ്ടും നിരത്തിലേക്ക്; ഇനി എവിടെയും പിടിവീഴും; പിന്നാലെ പോലീസ് നടപടി

എകെജി സെന്ററിലെത്തി രവി ഡിസി; എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി മടങ്ങി

വിടവാങ്ങൽ മത്സരം കിട്ടാതെ പടിയിറങ്ങിയ ഇന്ത്യൻ താരങ്ങൾ; പുതിയ ലിസ്റ്റിലേക്ക് രവിചന്ദ്രൻ അശ്വിനും