'ഞാന്‍ എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നുണ്ട്..., കേള്‍ക്കണ്ടേ'; കേന്ദ്രമന്ത്രിയാകാന്‍ മമ്മൂട്ടിയെ ക്ഷണിച്ച സൂരേഷ് ഗോപി

മമ്മൂട്ടിയെ കേന്ദ്രമന്ത്രിയാകാന്‍ ക്ഷണിച്ച് സൂരേഷ് ഗോപി. സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന ഇരുവരും തമ്മിലുള്ള രസകരമായ ഒരു സൗഹൃദ സംഭാഷണത്തിന്റെ വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. അടുത്തിടെ താരസംഘടനയായ അമ്മയും മഴവില്‍ മനോരമയും സംയോജിച്ചുള്ള മഴവില്‍ എന്റര്‍ടെയ്ന്‍മെന്‍റ് അവാര്‍ഡ് 2024 നടന്നിരുന്നു.

പരിപാടിയുടെ റിഹേഴ്‌സല്‍ കാണാനും സഹപ്രവര്‍ത്തകരുടെ വിശേഷങ്ങള്‍ തിരക്കാനുമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയും എത്തിയിരുന്നു. തിരികെ പോകവെ മമ്മൂട്ടിയുമായി താരം നടത്തിയ രസകരമായ സംഭാഷണമാണ് വൈറലായിരിക്കുന്നത്.

തിരികെ പോകാനായി കാറില്‍ കയറാന്‍ ഒരുങ്ങിയ സുരേഷ് ഗോപി മമ്മൂട്ടിയോട് പറഞ്ഞത് ഇങ്ങനെയാണ്… അവിടുന്ന് (കേന്ദ്രത്തില്‍ നിന്ന്) എന്നെ പറഞ്ഞ് അയച്ചാല്‍ ഞാന്‍ ഇങ്ങ് വരും കെട്ടോ എന്നാണ്. ഉടന്‍ മമ്മൂട്ടിയുടെ മറുപടിയെത്തി. നിനക്ക് ഇവിടത്തെ (സിനിമ) ചോര്‍ എപ്പോഴുമുണ്ടെന്നാണ് മമ്മൂട്ടി പറഞ്ഞത്.

ശേഷം സമീപത്ത് കൂടി നിന്ന സിനിമാക്കാരില്‍ ആരോ മമ്മൂക്കയേയും കേന്ദ്രമന്ത്രിയാക്കണമെന്ന് പറഞ്ഞു. ഉടന്‍ സുരേഷ് ഗോപിയുടെ മറുപടിയെത്തി. ഞാന്‍ എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നുണ്ട്…. കേള്‍ക്കണ്ടേ… എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

സുരേഷിന്റെ മറുപടി കേട്ട് മമ്മൂട്ടി സമീപത്ത് നിന്ന് പൊട്ടിച്ചിരിക്കുകയാണ്. ശേഷം തൊഴുതുകൊണ്ട് ഒരു കൗണ്ടര്‍ കൂടി അടിച്ചു മെഗാസ്റ്റാര്‍… ഇതെല്ലേ അനുഭവം… ഞാന്‍ ഇങ്ങനെ അങ്ങ് ജീവിച്ച് പൊയ്‌ക്കോട്ടേ… എന്നാണ് പറഞ്ഞത്. അതോടെ സുരേഷ് ഗോപിയടക്കം ചുറ്റും കൂടി നിന്നവരെല്ലാം ചിരിക്കുന്നതും വീഡിയോയിലുണ്ട്.

Latest Stories

'പരിചയമില്ലാത്ത പെണ്‍കുട്ടികള്‍ തൊടുന്നത് ഇഷ്ടമല്ല, അവരും ആള്‍ക്കൂട്ടത്തിനിടയില്‍ പിടിച്ച് വലിക്കും, തോണ്ടും..'; അനിഷ്ടം പരസ്യമാക്കി അനാര്‍ക്കലി

'ഹോട്ട്നെസ്സ് ഓവർലോഡഡ്'; ആർജിവിയുടെ 'സാരി'യിലെ AI പാട്ട് പുറത്ത്, ഏറ്റെടുത്ത് ആരാധകർ

ആ താരം കാണിക്കുന്നത് മണ്ടത്തരമാണോ അല്ലയോ എന്ന് അവന് തന്നെ അറിയില്ല, ഇങ്ങനെയാണോ കളിക്കേണ്ടത്; തുറന്നടിച്ച് മുൻ പാകിസ്ഥാൻ താരം

സദ്‌ഗുരുവിന് ആശ്വാസം; ഇഷാ ഫൗണ്ടേഷനെതിരായ ഹേബിയസ് കോർപ്പസ് ഹർജി സുപ്രീംകോടതി തള്ളി

ഞെട്ടിക്കാന്‍ ഷങ്കര്‍, ഒറ്റ ഗാന രംഗത്തിന് മുടക്കുന്നത് 20 കോടി!

അച്ഛനെ കൊലപ്പെടുത്തി മകൻ; ഫോൺ വിളിച്ച് അറിയിച്ചു, പിന്നാലെ അറസ്റ്റ്

2013 ന് ശേഷം ഇതേറ്റവും വലിയ അപമാനം, ഇന്ത്യക്ക് ഇത് വമ്പൻ നാണക്കേട്; വിമർശനം ശക്തം

മദ്യനിരോധനമുള്ള ബിഹാറിൽ വ്യാജ മദ്യ ദുരന്തത്തിൽ 28 മരണം; 92 പേർ ചികിത്സയിൽ

'കേരളത്തിലെത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷ് പോലെയായി പോയി'; തുറന്നുപറഞ്ഞ് സുപ്രിയ

വൺ ഡയറക്ഷൻ ഗായകൻ ലിയാം പെയ്‌ന്റെ അകാല മരണത്തിൽ ഹൃദയസ്പർശിയായ സന്ദേശം പങ്കുവെച്ച് ബോയ്‌ഹുഡ് ക്ലബ് വെസ്റ്റ് ബ്രോംവിച്ച് ആൽബിയോൺ