ചുണ്ടില്‍ എരിയുന്ന സിഗരറ്റ്.. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ മാസ് ആയി സുരേഷ് ഗോപി; 'പാപ്പന്‍' മോഷന്‍ പോസ്റ്റര്‍

സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ‘പാപ്പന്‍’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്ത്. ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി മാസ് ലുക്കിലാണ് പോസ്റ്ററില്‍ സുരേഷ് ഗോപി എത്തിയിരിക്കുന്നത്. തൊട്ടു പിന്നിലായി ഗോകുല്‍ സുരേഷ് ഗോപിയെയും കാണാം.

ഏഴ് വര്‍ഷത്തിന് ശേഷം ജോഷിയും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. മാത്യൂസ് പാപ്പന്‍ ഐപിഎസ് എന്ന കഥാപാത്രമായാണ് താരം വേഷമിടുന്നത്. സണ്ണിവെയിന്‍, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ആര്‍ജെ ഷാന്‍ തിരക്കഥയൊരുക്കുന്നു. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റര്‍ ശ്യാം ശശിധരന്‍,സംഗീതം ജേക്‌സ് ബിജോയ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍.

ആര്‍ട്ട് നിമേഷ് എം താനൂര്‍, കോസ്റ്റ്യൂം അക്ഷയ പ്രേംനാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് മുരുകന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സിബി ജോസ് ചാലിശ്ശേരി, സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, ഡിസൈന്‍സ് ഓള്‍ഡ് മങ്ക്‌സ്, പി.ആര്‍.ഒ മഞ്ജു ഗോപിനാഥ്. ആഘോഷ് സിനിമാസും, ചാന്ദ് വി മൂവീസും ചേര്‍ന്നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.

Read more