തെങ്കാശിപ്പട്ടണത്തിലൂടെ മലായാളികളെ ഏറെ ചിരിപ്പിച്ചവരാണ് സുരേഷ് ഗോപി ലാല്‍ കൂട്ടുകെട്ട്. ഇപ്പോഴിതാ ഈ കൂട്ടുകെട്ടില്‍ വീണ്ടുമൊരു ചിത്രം ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. കസബയ്ക്ക് ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിലാണ് തുല്യ പ്രാധാന്യമുള്ള വേഷങ്ങളില്‍ ഇരുവരും എത്തുന്നത്.
ലേലത്തിന്റെ രണ്ടാം ഭാഗം ചെയ്യുന്നത് ചില സാങ്കേതിക കാരണങ്ങളാല്‍ നീട്ടിവെച്ചതിനേ തുടര്‍ന്നാണ് സുരേഷ് ഗോപിയെ വെച്ച് മറ്റൊരു ചിത്രം ചെയ്യാന്‍ നിഥിന്‍ തീരുമാനിച്ചിരിക്കുന്നത്. കാടിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ഇടുക്കിയുടെ ഉള്‍നാടന്‍ പ്രദേശങ്ങളാണ്. ഗുഡ്ലൈന്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ എം.കെ. നാസര്‍ നിര്‍മ്മിക്കുന്ന പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റ് അവസാനം ആരംഭിക്കും.
ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഭയാനകം, രൗദ്രം 2019 എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ നിഖില്‍ എസ്. പ്രവീണാണ്. എഡിറ്റര്‍ : മന്‍സൂര്‍ മുത്തൂട്ടി, കോസ്റ്റ്യൂം ഡിസൈനര്‍ : നിസാര്‍ റെഹമത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : സഞ്ജയ് പടിയൂര്‍, കലാസംവിധാനം : രാഖിന്‍.