ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയാം.. തിരഞ്ഞെടുപ്പില്‍ വന്‍ വിജയം, പിന്നാലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍; സുരേഷ് ഗോപിയുടെ 'ജെ.എസ്.കെ' വരുന്നു

തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് ശേഷം പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് സുരേഷ് ഗോപി. ‘ജെ.എസ്.കെ – ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തില്‍ ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ജെ.എസ്.കെ. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍പെടുന്നതാണ് ചിത്രം.

‘ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയാം, അത് ഞാന്‍ തുടരുക തന്നെ ചെയ്യും’, ‘ഒന്ന് തന്നെ ചെയ്തു കൊണ്ടിരിക്കുന്നു’ എന്നിങ്ങനെയുള്ള വാചകങ്ങളും പോസ്റ്ററിലുണ്ട്. സുരേഷ് ഗോപിയുടെ മകന്‍ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

മാധവ് സുരേഷ്, ശ്രുതി രാമചന്ദന്‍, ദിവ്യാ പിള്ള, അസ്‌കര്‍ അലി, ബൈജു സന്തോഷ്, യദു കൃഷ്ണന്‍, രജത് മേനോന്‍, അഭിഷേക് രവീന്ദ്രന്‍, കോട്ടയം രമേശ്, ജയന്‍ ചേര്‍ത്തല, നിസ്താര്‍ സേട്ട്, ഷോബി തിലകന്‍, ദിലീപ് മേനോന്‍, വൈഷ്ണവി രാജ്, അപര്‍ണ, രതീഷ് കൃഷ്ണന്‍, ജയ് വിഷ്ണു, ഷഫീര്‍ ഖാന്‍, ജോസ് ചെങ്ങന്നൂര്‍, മഞ്ജുശ്രീ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

കോസ്‌മോസ് എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറില്‍ ജെ ഫനിന്ദ്ര, റാഫി മതിര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം പ്രവീണ്‍ നാരായണന്‍ ആണ് സംവിധാനം ചെയ്യുന്നത്. ഛായാഗ്രഹണം രണദിവേ നിര്‍വ്വഹിക്കുന്നു.

എഡിറ്റര്‍-സംജിത് മുഹമ്മദ്, ലൈന്‍ പ്രൊഡ്യൂസര്‍-സജിത് കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മോഹന്‍, കല-ജയന്‍ ക്രയോണ്‍, മേക്കപ്പ്-പ്രദീപ് രംഗന്‍, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍, സൗണ്ട് ഡിസൈന്‍-അരുണ്‍ വര്‍മ്മ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രാജേഷ് അടൂര്‍.

Latest Stories

ആർസിബി ക്യാപ്റ്റൻ ആകുന്നത് ക്രുനാൽ പാണ്ഡ്യ? വിരാട് എവിടെ എന്ന് ആരാധകർ; സംഭവം ഇങ്ങനെ

'എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകം'; മലയാളം സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യം: പ്രേംകുമാര്‍

"ആ താരത്തെ ഒരു ടീമും എടുത്തില്ല, എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല"; ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

'ഭരണഘടനയെ അപമാനിച്ചതിൽ അന്വേഷണം നേരിടുന്നയാൾ, മന്ത്രിസഭയിൽ നിന്നും പുറത്താക്കണം'; സജി ചെറിയാനെതിരെ ഗവർണർക്ക് കത്ത്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ

"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവർത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്

തോൽക്കുമ്പോൾ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം; ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ഹർജി തള്ളി

ഇനിയൊരു വിട്ടുവീഴ്ചയില്ല, മുഖ്യമന്ത്രി കസേരയില്‍ കടുംപിടുത്തവുമായി ബിജെപി; രാജിവെച്ച് കാവല്‍ മുഖ്യമന്ത്രിയായിട്ടും സ്ഥാനമൊഴിയാന്‍ മനസില്ലാതെ ഷിന്‍ഡെയുടെ നീക്കങ്ങള്‍

ബിജെപിയിൽ തമ്മിലടി രൂക്ഷം; വയനാട് മുൻ ജില്ലാ പ്രസിഡന്റ് രാജി വച്ചു, ഇനി കോൺഗ്രസിലേക്ക്?