ഇനി മമ്മൂട്ടി കമ്പനിയുടെ നായകന്‍; ഓഗസ്റ്റില്‍ പുതിയ സിനിമ

മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന അടുത്ത സിനിമയില്‍ നായകന്‍ സുരേഷ് ഗോപി. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് തന്റെ പുതിയ സിനിമകളെ കുറിച്ച് സുരേഷ് ഗോപി സംസാരിച്ചത്. തൃശൂരിലേത് ദൈവികമായ വിധിയെന്ന് പറഞ്ഞ സുരേഷ് ഗോപി കമ്മിറ്റ് ചെയ്ത സിനിമകള്‍ പൂര്‍ത്തിയാക്കുമെന്നും അറിയിച്ചു.

തന്നെ ഏറ്റവും അധികം കോരിത്തരിപ്പിക്കുന്നത് മമ്മൂക്കയുടെ മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന സിനിമയാണ്. അത് ഓഗസ്റ്റില്‍ ചെയ്യണമെന്ന് പത്ത് ദിവസം മുമ്പെ വിളിച്ച് പറഞ്ഞിരുന്നു. ഒറ്റക്കൊമ്പന്‍ സിനിമ ചെയ്യുമെന്നും ഗോകുലം മൂവിസിന്റേത് അടക്കം നിരവധി സിനിമകള്‍ ചാര്‍ട്ടിലാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

അതേസമയം, കേരളത്തില്‍ വീണ്ടും അക്കൗണ്ട് തുറന്നിരിക്കുകയാണ് ബിജെപി. ”തൃശൂര്‍ ഞാനെടുത്തതല്ല. തൃശൂര്‍കാര്‍ എനിക്ക് സ്നേഹപൂര്‍വം തന്നതാണ്. ഞാനത് എന്റെ ഹൃദയത്തിലേക്ക് ചേര്‍ക്കുന്നു. ഇനി ഞാനത് എന്റെ തലയില്‍ വച്ച് കൊണ്ട് നടക്കും. പൊന്നു പോലെ സംരക്ഷിക്കും” എന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്.

വലിയ വിജയമാണ് തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ സുരേഷ് ഗോപി നേടിയത്. 74686 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി മണ്ഡലത്തില്‍ വിജയിച്ചത്. 2014, 2019ലും തൃശൂരില്‍ നിന്ന് വന്‍ തോല്‍വി ഏറ്റുവാങ്ങിയ ശേഷമാണ് സുരേഷ് ഗോപി ഇപ്രാവശ്യം ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുന്നത്.

Latest Stories

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം