സ്വപ്‍ന സുരേഷിന്റെ കാര്യമായാലും ദിലീപിന്റെ കാര്യമായാലും കോടതി പറയുന്നത് വരെ അവർ കുറ്റക്കാരാണെന്ന് ഞാൻ വിശ്വസിക്കില്ല : സുരേഷ് ഗോപി

കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതുവരെ ആരെയും കുറ്റവാളിയായി കാണരുതെന്ന് നടൻ സുരേഷ് ​ഗോപി. സ്വപ്നാ സുരേഷിന്റെയും ദിലീപിന്റെയും കേസുകളിൽ ഇതാണ് തന്റെ നിലപാടെന്നും തന്റെ രാഷ്ട്രീയ നിലപാട് നോക്കി ആരും സിനിമ വിലയിരുത്താറില്ല എന്നും സുരേഷ് ​ഗോപി ദുബായിൽ മാധ്യമങ്ങളോട് പറഞ്ഞു.

‘ഗരുഡൻ’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് സുരേഷ് ഗോപി ദുബായിൽ എത്തിയത്. സുരേഷ് ഗോപിയ്‌ക്കൊപ്പം മറ്റ് താരങ്ങളും എത്തിയിരുന്നു. ചിലരെ മനഃപൂർവം പ്രതികളാക്കുന്ന വിധത്തിൽ പോലീസ് നടപടികൾ ഉണ്ടാകുന്നുണ്ട്. അന്തിമവിധി വരുന്നതുവരെ ആരും കുറ്റക്കാരല്ല. രാജ്യത്തിന്റെ നിയമവ്യവസ്ഥയിൽ പോലും മാറ്റങ്ങൾ വരുത്താൻ സാധ്യതയുള്ളതാണ് പുതിയ ചിത്രമെന്നും സുരേഷ് ​ഗോപി പറഞ്ഞു.

ബിനീഷ് കോടിയേരിയുടെ കാര്യമായാലും ദിലീപിന്റെ കാര്യമായാലും സ്വപ്നാ സുരേഷിന്റെ കാര്യമായാലും കോടതി പറയണം. അത് വരെ ഞാൻ വിശ്വസിക്കില്ല. കോടതി പറയട്ടെ, അതല്ലേ നമ്മുടെ നാട്ടിൽ ലോ ഓഫ് ദ ലാൻഡ്? അദ്ദേഹം ചോദിച്ചു. മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവിൽ ഏറെ സന്തോഷമുണ്ടെന്ന് നടി അഭിരാമി പറഞ്ഞു. നടൻ സിദ്ദിഖ്, നടി ദിവ്യാ പിള്ള, സംവിധായകൻ അരുൺ വർമ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

സുരേഷ് ഗോപിയെയും ബിജു മേനോനെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗരുഡൻ. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ചിത്രം നവംബറിൽ തിയേറ്ററുകളിൽ എത്തും.

സിദ്ദിഖ്, ദിലീഷ് പോത്തന്‍, ജഗദീഷ്, അഭിരാമി, ദിവ്യ പിള്ള, തലൈവാസല്‍ വിജയ്, അര്‍ജുന്‍ നന്ദകുമാര്‍, മേജര്‍ രവി, ബാലാജി ശര്‍മ, സന്തോഷ് കീഴാറ്റൂര്‍, രഞ്ജിത്ത് കങ്കോല്‍, ജെയ്‌സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യ പ്രകാശ് എന്നിവരാണ് ഗരുഡനിൽ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസിറ്റന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കൊച്ചിയിലും ഹൈദരാബാദിലുമായിട്ടാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. അജയ് ഡേവിഡ് കാച്ചപ്പള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍