'മേം ഹൂം മൂസ' ഏറ്റെടുത്ത് പ്രേക്ഷകര്‍; നന്ദി പറഞ്ഞ് സുരേഷ് ഗോപി

‘മേം ഹൂം മൂസ’ സിനിമ ഏറ്റെടുത്ത് പ്രേക്ഷകര്‍. സിനിമയ്ക്ക് ലഭിക്കുന്ന മികച്ച പ്രതികരണങ്ങള്‍ക്ക് നന്ദി പറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപി. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് സുരേഷ് ഗോപി നന്ദി പറഞ്ഞ്. ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രത്തില്‍ ലന്‍സ് നായക് മൂസ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി വേഷമിട്ടത്.

ചിത്രം ഒക്ടോബര്‍ 5ന് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും 6-ാം തീയതി ജിസിസി റിലീസും ചെയ്യുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. വീട്ടുകാരും നാട്ടുകാരും ഒരു പോലെ മരിച്ചുവെന്നു കരുതിയ ജവാന്‍ 19 വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്ഥാന്‍ തടവില്‍ നിന്നും മോചിതനായി ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതാണ് മേ ഹൂം മൂസ സിനിമ പറയുന്നത്.

തികച്ചും നല്ലൊരു ഫാമിലി എന്റര്‍ടൈന്‍മെന്റ് സിനിമയാണ് മേ ഹൂം മൂസ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പൂനം ബജ്‌വ ആണ് ചിത്രത്തില്‍ നായിക. അശ്വിനി റെഡ്ഡി, സൈജു ക്കുറുപ്പ്, ജോണി ആന്റണി, സലിം കുമാര്‍, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേഷ്, ശശാങ്കന്‍ മയ്യനാട്, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

രൂപേഷ് റെയ്ന്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. കോണ്‍ഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ലാ ഫിലിംസ് എന്നീ ബാനറുകളില്‍ ഡോ. സി.ജെ റോയ്, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 30ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ