മന്ത്രിസഭ അനുവദിച്ചാല്‍ ഉടന്‍ ഷൂട്ടിങ്; കുറവച്ചനെ വീട്ടിലെത്തി കണ്ട് സുരേഷ് ഗോപി

മന്ത്രിസഭയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ ‘ഒറ്റക്കൊമ്പന്‍’ സിനിമയില്‍ അഭിനയിക്കുമെന്ന് സുരേഷ് ഗോപി. ചിത്രത്തിലെ നായകന് പ്രചോദനമായ കുരുവിനാക്കുന്നേല്‍ കുറുവച്ചനെ സുരേഷ് ഗോപി നേരില്‍ കണ്ടു. ഇടമറ്റത്തെ വീട്ടില്‍ എത്തിയാണ് കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി കുറുവച്ചനെ കണ്ടത്.

കുരുവിനാക്കുന്നേല്‍ ജോസ് എന്ന തന്റെ ജീവിതകഥ സിനിമയാക്കുമ്പോള്‍ സുരേഷ് ഗോപി നായകനാകണം എന്നാണ് തന്റെ ആഗ്രഹമെന്ന് കുറുവച്ചന്‍ പറഞ്ഞിരുന്നു. അതിനായി അധികം കാത്തിരിക്കേണ്ടി വരില്ല എന്നാണ് സുരേഷ് ഗോപി വ്യക്തമാക്കിയിരിക്കുന്നത്. പാലായില്‍ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വന്നപ്പോഴാണ് സുരേഷ് ഗോപി ഇടമറ്റത്തെ കുരുവിനാക്കുന്നേല്‍ വീട്ടിലുമെത്തിയത്.

കുറുവച്ചന്റെയും സുരേഷ് ഗോപിയുടെയും സുഹൃത്ത് ബിജു പുളിക്കക്കണ്ടം, ബി.ജെ.പി. നേതാവ് എസ്. ജയസൂര്യന്‍, ഡിജോ കാപ്പന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ ത്തുടര്‍ന്ന് വിശ്രമത്തിലാണ് കുറുവച്ചന്‍. അതേസമയം, നേരത്തെ പൃഥ്വിരാജിന്റെ ‘കടുവ’ എന്ന ചിത്രത്തിനെതിരെ കുറുവച്ചന്‍ രംഗത്തെത്തിയിരുന്നു.

കടുവയില്‍ കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്നായിരുന്നു പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്. ഇതോടെയാണ് ഈ കഥ തന്റെ ജീവിതമാണെന്ന് ആരോപിച്ച് കുറുവച്ചന്‍ കോടതിയില്‍ എത്തിയത്. പരാതിയെ തുടര്‍ന്ന് കുറുവച്ചന്‍ എന്ന പേര് മാറ്റി കടുവാക്കുന്നേല്‍ കുര്യന്‍ എന്നാക്കിയിരുന്നു.

Latest Stories

ഒസാമു സുസുകി അന്തരിച്ചു; വിടവാങ്ങിയത് മാരുതി 800 ന്റെ ഉപജ്ഞാതാവ്

ഇനി നിങ്ങളുടെ വിമാനയാത്രയെന്ന സ്വപ്‌നത്തിന് ചിറക് മുളയ്ക്കും; 15,99 രൂപയ്ക്ക് വിമാനയാത്ര വാഗ്ദാനം ചെയ്ത് ആകാശ എയര്‍

BGT 2024: വിരാട് കോഹ്ലി കലിപ്പിലാണല്ലോ, ഇറങ്ങി വന്നു കണികളോട് താരം ചെയ്തത് ഞെട്ടിക്കുന്ന പ്രവർത്തി; സംഭവം വിവാദത്തിൽ

ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചത് എല്‍ഡിഎഫിന്; കെ മുരളീധരനെ തള്ളി വിഡി സതീശന്‍ രംഗത്ത്

'ബാറ്റിംഗ് ഓര്‍ഡറില്‍ താഴെപ്പോകാന്‍ നിങ്ങള്‍ എന്തു തെറ്റു ചെയ്തു?'; മത്സരത്തിനിടെ രാഹുലിനോട് ലിയോണ്‍- വീഡിയോ

BGT 2024: രോഹിത് ബാറ്റിംഗിന് വരുമ്പോൾ ഞങ്ങൾക്ക് ആശ്വാസമാണ്; അവനെ പുറത്താകേണ്ട ആവശ്യമില്ല, തന്നെ പുറത്തായിക്കോളും"; താരത്തിന് നേരെ ട്രോള് മഴ

കോഴിക്കോട് ഡിഎംഒ സ്ഥാനത്തേക്കുള്ള കസേരകളിയില്‍ വീണ്ടും ട്വിസ്റ്റ്; ഡോ രാജേന്ദ്രന്‍ വീണ്ടും കോഴിക്കോട് ചുമതലയേല്‍ക്കും

'രോഹിത്തിന് താല്പര്യം ഇല്ലെങ്കില്‍ വിരമിക്കേണ്ട, പക്ഷേ ക്യാപ്റ്റന്‍സി എങ്കിലും ഒന്ന് ഒഴിഞ്ഞു കൊടുക്കണം'

കൊച്ചിയില്‍ വീട്ടുടമസ്ഥയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; പിന്നാലെ ലൈംഗിക ചുവയോടെ പെരുമാറ്റം; എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

'നാരായണീന്റെ മൂന്നാണ്മക്കള്‍' ജനുവരിയില്‍ തിയേറ്ററുകളിലേക്ക്