മലയാളത്തിൽ വീണ്ടുമൊരു പ്രണയകഥ; സുരേശനും സുമലതയും തിയേറ്ററുകളിലേക്ക്

രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ശ്രദ്ധേയമായ ചിത്രമായിരുന്നു കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമ. മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രം നിരവധി സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു.

ചിത്രത്തിലെ വളരെ ശ്രദ്ധേയമായ രണ്ട് കഥാപാത്രങ്ങളായിരുന്നു സുരേശനും സുമലതയും. ആ രണ്ട് കഥാപാത്രങ്ങളെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന സ്പിൻ ഓഫ് ചിത്രമാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ.’ രാജേഷ് മാധവനും ചിത്ര നായരുമാണ് സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നത്. മെയ് 16-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. റൊമാന്റിക്- കോമഡി ഴോണറിൽ പുറത്തിറങ്ങുന്ന ചിത്രത്തിന് പ്രതീക്ഷയോടെ കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ.

ചിത്രത്തിലെ ‘പ്രേമലോല’ എന്ന് തുടങ്ങുന്ന ഗാനം കഴിഞ്ഞദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഡോൺ വിൻസന്റ് സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സുഷിൻ ശ്യാം ആണ്.

രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാൾ തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. സബിൻ ഊരാളുക്കണ്ടിയാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഡോൺ വിൻസെൻറ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സില്‍വര്‍ ബേ സ്റ്റുഡിയോ, സില്‍വര്‍ ബ്രൊമൈഡ് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ മാനുവല്‍ ജോസഫ്, അജിത്ത് തലാപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂർ. സൗണ്ട് മിക്സിങ് സിനോയ് ജോസഫ്. കോസ്റ്റ്യൂം ഡിസൈനർ ലിജി പ്രേമനും ചിത്രത്തിന്റെ മേക്ക് അപ്പ് ലിബിൻ മോഹനൻ, സ്റ്റണ്ട്സ് മാഫിയ ശശി, ലൈൻ പ്രൊഡ്യൂസേഴ്‌സ് മനു ടോമി, രാഹുൽ നായർ, വിഎഫ്എക്സ് എഗ്ഗ് വൈറ്റ്, സ്റ്റിൽസ് റിഷാജ് മുഹമ്മദ്, പോസ്റ്റർ ഡിസൈൻ: ഓൾഡ് മോങ്ക്സ്, കൊറിയോഗ്രാഫേഴ്സ് ഡാൻസിങ് നിഞ്ച, ഷെറൂഖ്, വി.എഫ്.എക്സ്: എഗ്ഗ് വൈറ്റ്, പിക്ടോറിയൽ എഫ്എക്സ്, ആക്സൽ മീഡിയ, ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ്.എക്സ് പിആർഒ ആതിര ദിൽജിത്ത്.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ