സൂര്യാ, നിങ്ങള്‍ ഞങ്ങളുടെ കരുത്തിന്റെ നെടുംതൂണ്; എന്‍ജികെ സംവിധായകന്‍ സെല്‍വരാഘവന്‍

എന്‍ജികെ എന്ന പുതിയ ചിത്രത്തിലൂടെ ആദ്യമായി ഒന്നിച്ചിരിക്കുകയാണ് സൂര്യയും പ്രശസ്ത സംവിധായകന്‍ സെല്‍വരാഘവനും. ഇപ്പോഴിതാ സൂര്യയെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സംവിധായകന്‍. സൂര്യ സംവിധായകര്‍ക്ക് പ്രിയപ്പെട്ട നടനാണെന്നും തങ്ങളുടെ കരുത്തിന്റെ നെടുംതൂണായാണ് അദ്ദേഹം നില കൊണ്ടതെന്നും ട്വിറ്ററില്‍ കുറിച്ചു.

മെയ് 31ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് നിരൂപകരില്‍ നിന്ന് ലഭിക്കുന്നത്. ഒരു  ജൈവ കര്‍ഷകനായിരുന്ന നന്ദഗോപാല്‍ കുമരന്‍ സമൂഹത്തിന് നന്മ ചെയ്യാനുള്ള ആഗ്രഹവുമായി രാഷ്ട്രീയത്തിലിറങ്ങാന്‍ ശ്രമിക്കുന്നതും രാഷ്ട്രീയത്തിന്റെ ഇരുണ്ട മുഖം അദ്ദേഹം മനസ്സിലാക്കുന്നതുമാണ് ചിത്രത്തിന്റെ ഉള്ളടക്കം.

Read more

നന്ദ ഗോപാല്‍ കുമരന്‍ അഥവാ എന്‍ ജി കെ എന്ന രാഷ്ട്രീയപ്രവര്‍ത്തകനായാണ് സൂര്യ ചിത്രത്തില്‍ വേഷമിടുന്നത്. രാകുല്‍ പ്രീത്, ദേവരാജ്, പൊന്‍വണ്ണന്‍, ഇളവരസ് , വേലാ രാമമൂര്‍ത്തി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങള്‍ക്കായി അണിനിരക്കുന്ന “എന്‍.ജി.കെ” ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.