അന്‍പോട് താരങ്ങള്‍.. വയനാടിനെ ചേര്‍ത്തു പിടിച്ച് സൂര്യയും ജ്യോതികയും കാര്‍ത്തിയും; 50 ലക്ഷം രൂപ കൈമാറി

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സഹായഹസ്തം നീട്ടി സൂര്യയും ജ്യോതികയും കാര്‍ത്തിയും. 50 ലക്ഷം രൂപയാണ് ഇവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരിക്കുന്നത്. ഇവരുടെ മാനേജേഴ്‌സ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

വയനാട്ടിലെ ദുരിതബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായങ്ങള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് എത്തുകയാണ്. 35 ലക്ഷം രൂപയും മറ്റ് സഹായങ്ങളുമാണ് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് നല്‍കിയിരിക്കുന്നത്.

ദുരിതാശ്വാസ സഹായവുമായി എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ വയനാട്ടിലേക്കുള്ള ആദ്യ വണ്ടി മമ്മൂട്ടി ഫ്‌ളാഗ് ഓഫ് ചെയ്തു. വയനാടിന് കൈത്താങ്ങായി മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍ വഴി മറ്റ് സഹായങ്ങളും വയനാടിനായി മമ്മൂട്ടി എത്തിക്കുന്നുണ്ട്. വയനാടിന് കൈത്താങ്ങായി രശ്മിക മന്ദാന 10 ലക്ഷം സഹായധനം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്‍ ചിയാന്‍ വിക്രവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയുടെ സംഭാവന നല്‍കി മുന്നോട്ട് വന്നിരുന്നു. അതേസമയം, കനത്ത മഴയെ തുടര്‍ന്ന് മുണ്ടക്കൈയിലെ രക്ഷാപ്രവര്‍ത്തകരെ തിരിച്ചിറക്കിയിരിക്കുകയാണ്. ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തും കനത്ത മഴ പെയ്യുകയാണ്.

പ്രതികൂല കാലാവസ്ഥയിലും ചൂരല്‍ മലയിലെ ബെയ്‌ലി പാലം നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ആര്‍മിയുടെ നേതൃത്വത്തില്‍ നിര്‍മ്മാണം വേഗത്തില്‍ പുരോഗമിക്കുകയാണ്. അതിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂരല്‍മല സന്ദര്‍ശിച്ചു.

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ചൂരല്‍മലയില്‍ സന്ദര്‍ശനം നടത്തി. കെസി വേണുഗോപാല്‍, വിഡി സതീശന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം രാഹുലും പ്രിയങ്കയും ചൂരലമലയിലെ രക്ഷാപ്രവര്‍ത്തനം നടക്കുന്ന സഥലങ്ങള്‍ സന്ദര്‍ശിച്ചത്.

Latest Stories

'ചെറിയൊരു തെറ്റിദ്ധാരണ മാത്രം'; മഹാ വികാസ് അഘാടിയിൽ തർക്കങ്ങളൊന്നുമില്ലായിരുന്നെന്ന് രമേശ് ചെന്നിത്തല

വിഡി സതീശന്‍ കോണ്‍ഗ്രസിന്റെ ശവകല്ലറ പണിയുന്നു; എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് വെള്ളാപ്പള്ളി നടേശന്‍

എന്റെ ഭാരം കൂടിയതിന് പിന്നില്‍ ചില പച്ചക്കറികള്‍, ഇപ്പോള്‍ ഞാന്‍ വ്യായാമം ചെയ്യാറില്ല.. വണ്ണം കുറച്ചത് ഇങ്ങനെ: വിദ്യ ബാലന്‍

സരിന്റെ ചിഹ്‌നം സ്റ്റെതസ്കോപ്പ്; ഓട്ടോറിക്ഷ ചിഹ്‌നം സ്വന്തമാക്കി ഡിഎംകെ സ്ഥാനാർത്ഥി

എന്റെ യൂണിവേഴ്‌സിലേക്ക് സ്വാഗതം, 'ബെന്‍സ്' ആയി രാഘവ ലോറന്‍സ്; പുതിയ ചിത്രം വരുന്നു

കത്ത് പുറത്തായതിന് പിന്നിൽ പാലക്കാട്ടെ നേതാക്കൾ; ജില്ലയിലെ നേതാക്കളെ വിമർശിച്ച് കെസി വേണുഗോപാൽ

തട്ടുപൊളിപ്പന്‍ സിനിമയിലെ നായക വേഷത്തിന്റെ കെട്ട് വിടാത്ത മട്ടിലുള്ള പെരുമാറ്റം; സുരേഷ്‌ഗോപിയുടെ നിലപാട് അപലപനീയമെന്ന് കെയുഡബ്ല്യുജെ

ഹൃദയം തകരുന്നു, നിഷാദ് എപ്പോഴും ഓര്‍മ്മിക്കപ്പെടും; അനുശോചനമറിയിച്ച് സൂര്യ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റൂബൻ അമോറിം

102 ടണ്‍ സ്വര്‍ണം കൂടി ഇന്ത്യയിലെത്തിച്ച് ആര്‍ബിഐ; നീക്കം അതീവ രഹസ്യമായി അത്യാധുനിക സുരക്ഷ സംവിധാനങ്ങളോടെ