ഹോളിവുഡ് റേഞ്ചിലാണ് 'കങ്കുവ' ഒരുങ്ങുന്നത്, വരാനിരിക്കുന്നത് ഇന്ത്യൻ സിനിമ കാണാൻ പോവുന്ന വിസ്മയം: ബാല

തെന്നിന്ത്യൻ സിനിമ ലോകം പ്രതീക്ഷയോടെ നോക്കുന്ന സിനിമയാണ് സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’. ത്രീഡിയിൽ പാൻ ഇന്ത്യൻ ചിത്രമായാണ് കങ്കുവ ഒരുങ്ങുന്നത്.

ഇപ്പോഴിതാ സിനിമയെ കുറിച്ച് ശ്രദ്ധേയമായ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്റെ സഹോദരനും നടനുമായ ബാല. ഹോളിവുഡ് റേഞ്ചിലാണ് ചിത്രം എടുത്തിരിക്കുന്നത് എന്നാണ് ബാല പറയുന്നത്.

“കങ്കുവ ടെക്നിക്കലി ഹൈ അഡ്വാൻസ് സിനിമയാണ്. ഹോളിവുഡ് റേഞ്ചിലാണ് ചിത്രം എടുത്തിരിക്കുന്നത്. വേറൊരു വിശേഷം എന്തെന്നാൽ അതിൽ ത്രീഡിയുണ്ട്. ത്രീഡിയിൽ ഇത്രയും ഭാഷയിൽ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രമാണ് കങ്കുവ എന്നാണ് എനിക്ക് തോന്നുന്നത്. ഗംഭീര സിനിമയാണ്.” ഓൺലൈൻ മീഡിയകൾക്ക് നൽകിയ അഭിമുഖത്തിലാണ് ബാല ഇങ്ങനെ അഭിപ്രായപ്പെട്ടത്.

കങ്കുവ ഫാൻ മെയ്ഡ് പോസ്റ്റർ

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ ഇ. വി ജ്ഞാനവേൽ രാജ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് ആദി നാരായണയാണ്. ദിശ പട്ടാണിയാണ് ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അടുത്ത വർഷം പകുതിയോടെ ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം കൂടിയാണ്. എന്ത് തന്നെയായാലും വരാനിരിക്കുന്നത് ഇന്ത്യൻ സിനിമ കാണാൻ പോവുന്ന വിസ്മയം തന്നെയാണ് എന്നാണ് ആരാധകർ കണക്കുകൂട്ടുന്നത്.

Latest Stories

സംഭൽ അക്രമം: കല്ലേറ് നടത്തിയവരുടെ പോസ്റ്ററുകൾ പ്രദർശിപ്പിക്കാനും നാശനഷ്ടങ്ങൾ ഈടാക്കാനും തയ്യാറെടുത്ത് യുപി സർക്കാർ

കോഴിക്കോട് നഗരത്തിൽ പരിഭ്രാന്തി പരത്തി സിലിണ്ടർ നിറച്ച ട്രക്കിൽ നിന്നുള്ള വാതക ചോർച്ച

ക്ലീൻഷീറ്റ് നേടിയതിന് ശേഷം സച്ചിൻ സുരേഷുമായി കോച്ച് സ്റ്റാഹ്രെയുടെ പ്രസ് മീറ്റ്

കേരളത്തിലെ സംരംഭകരെ ആദരിക്കാനായി ഇന്‍മെക്ക് ഏര്‍പ്പെടുത്തിയ 'സല്യൂട്ട് കേരള 2024' അവാര്‍ഡുകള്‍ സമ്മാനിച്ചു; വ്യവസായങ്ങളില്‍ നിന്ന് ഒരു ലക്ഷം കോടി വിറ്റുവരവാണ് കേരളം ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി രാജീവ്

'ബിജെപി ഹാക്കിങില്‍ നിന്ന് രക്ഷയ്ക്ക് അമേരിക്കയിലെ പോലെ ബാലറ്റ് പേപ്പര്‍ തിരിച്ചുവരണം'

ഇവിഎം വിരുദ്ധ സമരവുമായി മഹാവികാസ് അഘാഡി; 'ബിജെപി ഹാക്കിങില്‍ നിന്ന് രക്ഷയ്ക്ക് അമേരിക്കയിലെ പോലെ ബാലറ്റ് പേപ്പര്‍ തിരിച്ചുവരണം'

സർക്കാരിന്റെ പാനൽ തള്ളി; ഡോ. സിസ തോമസിന് ഡിജിറ്റൽ സർവകലാശാല വിസിയുടെ ചുമതല നല്‍കി

ബിജു മേനോൻ നായകനാകുന്ന മാജിക് ഫ്രെയിംസിന്റെ 35 മത് ചിത്രം 'അവറാച്ചൻ & സൺസ്' ആരംഭിച്ചു

ഇന്റർ മയാമി മിനി ബാഴ്‌സലോണയാവുന്നു; മറ്റൊരു ഇതിഹാസത്തെ കൂടെ ടീമിലെത്തിച്ച് അമേരിക്കൻ ക്ലബ്

എന്ത് നാശമാണിത്, അസഹനീയം, വിവാഹം വിറ്റ് കാശാക്കി..; നയന്‍താരയെ വിമര്‍ശിച്ച് ശോഭ ഡേ