6.4 മില്യണ്‍ കാഴ്ച്ചക്കാര്‍, ട്രെന്‍ഡിംഗില്‍ രാജാവ്; കത്തിക്കയറി സൂര്യയുടെ എന്‍ജികെ

തമിഴ് സൂപ്പര്‍ താരം സൂര്യ നായകനാകുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം എന്‍ജികെയുടെ ട്രെയിലറിന് വമ്പന്‍ വരവേല്‍പ്പ്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം എത്തിയ ട്രെയിലറിനെ ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. പുറത്തിറങ്ങി രണ്ടാം ദിനം ട്രെയിലറിന് 64 ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരായിട്ടുണ്ട്. ട്രെന്‍ഡിംഗിലും ഒന്നാമതാണ് ട്രെയിലര്‍.

പുറത്തുവിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ട്രെയിലര്‍ ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തിയിരുന്നു. നേരത്തെ പുറത്തിറങ്ങിയ ടീസര്‍ യൂട്യൂബില്‍ ഒമ്പത് മില്യണ്‍ വ്യൂസ് നേടി വന്‍ ഹിറ്റായിരുന്നു. പൊളിറ്റിക്‌സും ആക്ഷനും റൊമാന്‍സുമെല്ലാം നിറഞ്ഞൊരു മാസ് ചിത്രമായിരിക്കും എന്‍ജികെ എന്നാണ് ട്രെയിലര്‍ വ്യക്തമാക്കുന്നത്. സായി പല്ലവി, രകുല്‍ പ്രീത് സിങ്ങ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം ഒരുക്കുന്നത്. തമിഴ് സിനിമ രംഗത്ത് എന്നും വ്യത്യസ്തമായ വിഷയങ്ങള്‍ ഏറ്റെടുത്തിട്ടുളള സംവിധായകന്‍ സെല്‍വരാഘവനുമൊത്ത് സൂര്യയുടെ ആദ്യ ചിത്രമാണിത്. നന്ദ ഗോപാല്‍ കുമരന്‍ എന്ന രാഷ്ട്രീയപ്രവര്‍ത്തകനായാണ് ചിത്രത്തില്‍ സൂര്യ എത്തുക. എസ്ആര്‍ പ്രകാശ് ബാബു ആന്റ് എസ്.ആര്‍.പ്രഭുവും ചേര്‍ന്നാണ് നിര്‍മ്മാണം.

Latest Stories

ഒരു മോശം റെക്കോഡിന് പിന്നാലെ സ്വന്തമാക്കിയത് തകർപ്പൻ നേട്ടങ്ങൾ, ഒരൊറ്റ മത്സരം കൊണ്ട് സഞ്ജു നേടിയത് ആരും കൊതിക്കുന്ന റെക്കോഡുകൾ; ലിസ്റ്റ് ഇങ്ങനെ

അടി തുടങ്ങിയാൽ പിന്നെ മയമില്ല, സൗത്താഫ്രിക്ക ഇന്ന് കണ്ടത് മലയാളി വക മരണമാസ് ഷോ ; വിമർശകരുടെ മുന്നിൽ നെഞ്ചുവിരിച്ച് സഞ്ജു സാംസൺ

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ