ഞാന്‍ ഒരുപാട് മിസ് ചെയ്യും.., സംവിധായകന്‍ സിദ്ദിഖിന്റെ വീട്ടിലെത്തി സൂര്യ; ഓര്‍മ്മകള്‍ പങ്കുവച്ച് ട്വീറ്റ്

അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്റെ വീട്ടിലെത്തി കുടുംബത്തോടൊപ്പം ദുഃഖത്തില്‍ പങ്കുചേര്‍ന്ന് സൂര്യ. കൊച്ചി കാക്കനാടുന്ന സിദ്ദിഖിന്റെ വീട്ടിലാണ് സൂര്യ എത്തിയത്. നിര്‍മാതാവ് രാജശേഖറും സൂര്യയ്‌ക്കൊപ്പം ഉണ്ടായിരുന്നു. സംവിധായകന്റെ കുടുംബത്തിനൊപ്പം ഏറെ നേരം സമയം ചിലവഴിച്ച ശേഷമാണ് സൂര്യ മടങ്ങിയത്.

ഹിറ്റ് ചിത്രം ‘ഫ്രണ്ട്‌സി’ന്റെ തമിഴ് റീമേക്കില്‍ സൂര്യയും വിജയ്‌യുമായിരുന്നു നായകന്‍മാരായി എത്തിയത്. ആ ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് താരം ട്വീറ്റ് ചെയ്തു. ”ഒരു സീനില്‍ നമ്മുടെ ചെറിയൊരു സംഭാവനയെ പോലും ഒരു മടിയും കൂടാതെ അഭിനന്ദിക്കാന്‍ ശ്രമിക്കുന്ന സംവിധായകനായിരുന്നു സിദ്ദിഖ് സര്‍.

”അദ്ദേഹം എപ്പോഴും നമ്മെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കും. ഷൂട്ടിലാണെങ്കിലും എഡിറ്റിലാണെങ്കിലും എന്റെ പ്രകടനത്തിലെ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ അപ്പോള്‍ തന്നെ അറിയിക്കുമായിരുന്നു. ഫിലിം മേക്കിങ് എന്ന പ്രോസസിനെ ഇഷ്ടപ്പെടാനും ആസ്വദിക്കാനും അദ്ദേഹം എന്നെ പഠിപ്പിച്ചു.”

”ഫ്രണ്ട്‌സ് സിനിമ ചെയ്യുമ്പോള്‍ അദ്ദേഹം ഒരുപാട് അറിയപ്പെടുന്ന സംവിധായകനും സീനിയറുമാണ്. പക്ഷേ ഞങ്ങളെ എല്ലാവരെയും അദ്ദേഹം ഒരുപോലെ കണ്ടു. സെറ്റില്‍ ഒന്നു ശബ്ദം ഉയര്‍ത്തുന്നതോ ദേഷ്യപ്പെടുന്നതോ കണ്ടിട്ടില്ല. ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കാന്‍ കഴിയുന്ന അനുഭവം അദ്ദേഹത്തോടൊപ്പമുണ്ട്.”

”എന്റെ കഴിവില്‍ വിശ്വസിക്കാനുള്ള ആത്മവിശ്വാസം തന്നത് അദ്ദേഹമാണ്. എപ്പോഴൊക്കെ അദ്ദേഹത്തെ കാണുമ്പോഴും എന്റെ കുടുംബത്തെ കുറിച്ചും സന്തോഷത്തെ കുറിച്ചുമാണ് ചോദിച്ചിരുന്നത്. ഒരു നടനെന്ന നിലയില്‍ എന്നെ വിശ്വസിച്ച് എനിക്കൊപ്പം നിന്നതില്‍ അദ്ദേഹത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്.”

”ഞാന്‍ ഒരുപാട് മിസ് ചെയ്യും. അങ്ങയുടെ വേര്‍പാടില്‍ മനസ്സുതകര്‍ന്നിരിക്കുന്ന ആ കുടുംബത്തിന്റെ വേദനയില്‍ ഞാനും പങ്കുചേരുന്നു, അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നു. അങ്ങയുടെ ഓര്‍മകള്‍ ജീവിതകാലം മുഴുവന്‍ ഞാന്‍ എന്റെ ജീവിതത്തില്‍ നിലനിര്‍ത്തും” എന്നാണ് സൂര്യ ട്വീറ്റ് ചെയ്തത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ