കുള്ളന്‍ വിവാദം, ആരാധകര്‍ക്ക് സൂര്യയുടെ മറുപടി

 

സൂര്യ കുള്ളനാണെന്ന് സണ്‍ മ്യൂസിക് അവതാരകര്‍ ലൈവ് പരിപാടിയ്ക്കിടയില്‍ കളിയാക്കിയ സംഭവത്തില്‍ പ്രതിഷേധമുയരുകയാണ്. തമിഴ് സിനിമാരംഗത്തെ അതികായരും സൂര്യയുടെ ആരാധകരും അവതാരകരുടെ കമന്റുകള്‍ക്കെതിരെ രംഗത്തു വന്നിരുന്നു. സണ്‍ മ്യൂസികിന്റെ ഓഫീസിനു മുന്നില്‍ ആരാധകരുടെ പ്രതിഷേധ യോഗവും സംഘടിപ്പിച്ചിരുന്നു. അതേസമയം ആദ്യം ഇതെക്കുറിച്ച് പ്രതികരിക്കാതിരുന്ന സൂര്യ സംഭവത്തില്‍ തന്റെ മറുപടിയുമായി രംഗത്തു വന്നിരിയ്ക്കുന്നു.

ഒരിയ്ക്കലും തികച്ചും അസംബന്ധമായ ഇത്തരം വിമര്‍ശനങ്ങളോട് തരംതാണതരത്തില്‍ പ്രതികരിയ്ക്കാന്‍ പാടില്ല. എന്തിനാണ് നിങ്ങളുടെ വിലപ്പെട്ട സമയവും ഊര്‍ജ്ജവും ഇത്തരം കാര്യങ്ങള്‍ക്കായി ചെലവഴിയ്ക്കുന്നത്. ആ സമയത്ത് സമൂഹത്തിന് ഉപകാരപ്രദമായ മറ്റെന്തെങ്കിലും ചെയ്യൂ. സൂര്യ പറഞ്ഞു.

Read more

കഴിഞ്ഞ ദിവസം സണ്‍ മ്യൂസികിന്റെ ലൈവ് പരിപാടിയ്ക്കിടയില്‍ രണ്ടു വനിതാ അവതാരകരാണ് സൂര്യയെപ്പറ്റി വിവാദപരാമര്‍ശങ്ങള്‍ നടത്തിയത്. അമിതാഭ് ബച്ചനൊപ്പം നില്‍ക്കണമെങ്കില്‍ സ്റ്റൂളും അനുഷ്‌കയോടൊപ്പം അഭിനയിക്കണമെങ്കില്‍ ഹീല്‍സും വേണ്ടി വരുമെന്നായിരുന്നു അവതാരകരുടെ പരിഹാസം.