Connect with us

FILM NEWS

സൂര്യയുടെ 37ാം ചിത്രം ,സംവിധാനം കെ വി ആനന്ദ് ,കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

, 8:18 pm

അയാന്‍ , മാട്രാന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സൂര്യയും സംവിധായകന്‍ കെ വി ആനന്ദും മൂന്നാം ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കെവി ആനന്ദ് തന്നെ ഇക്കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. സൂര്യയുടെ 37ാം ചിത്രമായ ഇതില്‍ ഹാരിസ് ജയരാജാണ് സംഗീത സംവിധായകന്‍. അയനിലും മാട്രാനിലും സംഗീതമൊരുക്കിയത് ജയരാജ് തന്നെയാണ്.

പാട്ടുകൊട്ടൈ പ്രഭാകറാണ് ഡയലോഗുകള്‍ എഴുതുന്നത്. ലൈക പ്രൊഡക്ഷന്‍സിന്റെ നടന്‍ സൂര്യയുമൊത്തുള്ള ആദ്യ സംരംഭമാണ് ഈ സിനിമ. രജനികാന്തിന്റെ 2.0, കമല്‍ഹാസന്റെ ഇന്ത്യന്‍ ടു എന്നിങ്ങനെ രണ്ടു ചിത്രങ്ങളാണ് നിലവില്‍ ലൈക ചെയ്തു കൊണ്ടിരിക്കുന്നത്. നിലവില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ് ആനന്ദ്.

അതേസമയം എന്‍ജികെ എന്ന തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിരക്കുകളിലാണ് നടന്‍ സൂര്യ, ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പ്രധാനപ്പെട്ട സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സായ് പല്ലവിയും രാകുല്‍ പ്രീത് സിംഗുമാണ്. ചിത്രം ദീപാവലി റിലീസായി തീയേറ്ററുകളിലെത്തും.