ദൃശ്യവിസ്മയം ഒരുക്കാന്‍ 'സൂര്യ 42'; മോഷന്‍ പോസ്റ്റര്‍

സൂര്യയെ നായകനാക്കി സിരുത്തി ശിവ സംവിധാനം ചെയ്യുന്ന ചിത്രം ‘സൂര്യ 42’ന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഒരു മിനിറ്റും 32 സെക്കന്റും ദൈര്‍ഘ്യമുള്ള പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ത്രിഡിയിൽ ഒരുങ്ങുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാകും ഇതെന്നാം പോസ്റ്റർ നൽകുന്ന സൂചന. പത്ത് ഭാഷകളിലായി ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് സൂര്യ 42. സൂര്യയുടെ സിനിമാ കരിയറിലെ 42ാമത് ചിത്രം കൂടിയാണിത്.

ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിം​ഗ് അടുത്തിടെ ആരംഭിച്ചിരുന്നു. അതേസമയം, ചിത്രത്തിൽ ബോളിവുഡ് താരം ദിഷാ പതാനി നായികയായി എത്തുക . ചരിത്രവും ഫാന്റസിയും ചേര്‍ത്തൊരുക്കുന്ന സിനിമ രണ്ട് ഭാഗങ്ങളായി ഒരുങ്ങുക എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ചിത്രത്തില്‍ സൂര്യ ഇരട്ട വേഷത്തിലെത്തുമെന്ന എന്ന അഭ്യൂഹങ്ങളുണ്ട്. യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. വെട്രി പളനിസാമിയാണ് ഛായാഗ്രഹണം.

ചെന്നൈ, ഗോവ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടക്കുക. ബീച്ച് സിറ്റിയില്‍ ഒരുക്കിയിരിക്കുന്ന സെറ്റിലായിരിക്കും ആദ്യ ഷെഡ്യൂള്‍. സിരുത്തൈ ശിവയും ആദി നാരായണയും ചേര്‍ന്നാണ് ചിത്രത്തിനായി തികരക്കഥയൊരുക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം