കമല്‍ ഹാസന്‍ കേന്ദ്രകഥാപാത്രമായെത്തിയ വിക്രം സിനിമയില്‍ അതിഥി വേഷത്തിലെത്തി ഞെട്ടിച്ച സൂര്യ മറ്റൊരു ചിത്രത്തിലും അതിഥിയായി എത്തുന്നു. സൂരരൈ പോട്ര് ഹിന്ദി റീമേക്കിലാണ് സൂര്യ അതിഥി വേഷത്തിലെത്തുന്നത്.
സുധ കൊങ്ങര തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷയ് കുമാര്‍ ആണ് നായകന്‍. അപര്‍ണ ബാലമുരളി അവതരിപ്പിച്ച ബൊമ്മിയായി രാധിക മധന്‍ എത്തുന്നു.
സൂര്യയുടെ നിര്‍മാണക്കമ്പനിയായ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്‌സും വിക്രം മല്‍ഹോത്ര എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
എയര്‍ ഡെക്കാണ്‍ ആഭ്യന്തര വിമാന സര്‍വീസസിന്റെ സ്ഥാപകന്‍ ജി. ആര്‍ ഗോപിനാഥിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.
ഉര്‍വശി, ജാക്കി ഷ്രോഫ്, പരേഷ് റാവല്‍, കരുണാസ്, വിവേക് പ്രസന്ന, മോഹന്‍ ബാബു, കാളി വെങ്കട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.