കങ്കുവയെ കാണുന്നതും കാലനെ കാണുന്നതും ഒരുപോലെ; ആരാണ് സൂര്യയുടെ പുതിയ കഥാപാത്രം?

വളരെ നാളുകളായി സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ് സൂര്യ 42. ശിവ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപനം മുതല്‍ തന്നെ ശ്രദ്ധ നേടിയിരുന്നു.. ഇപ്പോഴിത ചിത്രത്തെ സംബന്ധിക്കുന്ന പുതിയ വിവരം പുറത്തുവന്നിരിക്കുകയാണ്.കങ്കുവ (Kanguva) എന്നാണ് സൂര്യ 42 വിന്റെ പേര്.

അതേസമയം, ചിത്രത്തിലെ സൂര്യ (suriya) യുടെ ലുക്കിനെക്കുറിച്ച് കൂടുതലൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട 1 മിനിറ്റും 16 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരു പരുന്തിനേയും ഒരു നായയേയും കുതിരയേയും കാണാം.

‘ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ്‌നാട്ടില്‍ ജീവിച്ചിരുന്ന ഒരു ട്രൈബിന്റെ പേരാണ് കങ്കുവ. വൈക്കിങുകള്‍ക്കും മുന്‍പ് ജീവിച്ചിരുന്നവരാണിവര്‍. വൈക്കിങുകളോട് സാമ്യമുള്ള രീതിയില്‍ മറ്റ് ഗോത്രങ്ങളെ യാതൊരു ദയയും ഇല്ലാതെ വേട്ടയാടിയാണ് ഉപജീവനം നടത്തിയിരുന്നത്.

അന്നത്തെ കാലത്ത് പൊതു സമൂഹമായി അകല്‍ച്ചയില്‍ ജീവിച്ചിരുന്നത് കൊണ്ടാണ് ഇതെന്ന് കണക്കാക്കുന്നു. ഇവരെ കുറിച്ച് ലഭ്യമായതില്‍ ഏറ്റവും പ്രസിദ്ധമായ ഒരു പരാമര്‍ശം ഇങ്ങനെ ആണ്. കങ്കുവകളേ കാണുന്നതും കാലനെ കാണുന്നതും ഒരുപോലെ ആണ്’- എന്നാണ് ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

അതേസമയം സൂര്യയുടെ കരിയറിലെ ഏറ്റവും ചെലവേറിയ പ്രൊജക്ടുകളില്‍ ഒന്നാണ് കങ്കുവ എന്നാണ് പറയപ്പെടുന്നത്. ത്രിഡിയിലാണ് ചിത്രമെത്തുക. ഹിസ്റ്റോറിക്കല്‍ ഫിക്ഷനായി ഒരുങ്ങുന്ന ചിത്രം ഇതിനോടകം തന്നെ വന്‍ ഹൈപ്പ് നേടിയിരുന്നു. ദിഷ പടാനി, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കോവൈ സരള, ആനന്ദ് രാജ്, റെഡിന്‍ കിംഗ്സ്ലി, രവി രാഘവേന്ദ്ര തുടങ്ങിയവരും മറ്റു വേഷങ്ങളിലെത്തുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം