സുശാന്തിന്റെ മരണം ആത്മഹത്യ തന്നെ, അന്തിമ റിപ്പോർട്ട് സമർപ്പിച്ചു; കേസ് അവസാനിപ്പിച്ച് സിബിഐ

ബോളിവുഡ് നടൻ സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ച് സിബിഐ. സുശാന്ത് സിങ് ജീവനൊടുക്കാൻ കാരണമായത് വിഷാദരോഗമാണെന്നാണ് സിബിഐ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും മരണത്തിൽ ദുരൂഹതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

മുംബൈ കോടതിയിലാണ് സിബിഐ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. സുശാന്തിന്റെ മരണം ആത്മഹത്യ തന്നെയെന്ന് മുംബൈ പൊലീസ് ആദ്യം നിഗമനത്തിൽ എത്തിയിരുന്നെങ്കിലും അന്വേഷണത്തിൽ അട്ടമിറിയുണ്ടായെന്ന് സുശാന്തിന്റെ കുടുംബത്തിന്റെ ആരോപണത്തെ തുടർന്ന് കേസ് കേസ് കൈമാറുകയായിരുന്നു.

ആദ്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) എന്നീ ഏജൻസികളും കേസ് അന്വേഷിച്ചിരുന്നു. പിന്നീടാണ് കേസ് സി ബി ഐക്ക് കൈമാറിയത്. 2020 ജൂണ്‍ 14 ന് ആണ് നടനായ സുശാന്തിനെ മുംബൈയിലെ വസതിയിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുപ്പത്തിനാല് വയസായിരുന്നു സുശാന്തിന്റെ പ്രായം. പത്തിലേറെ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

2013ല്‍ പുറത്തിറങ്ങിയ കായ് പോ ചേയിലൂടെയാണ് അഭിനയജീവിതം ആരംഭിച്ചത്. 1986ല്‍ ബിഹാറിലെ പാട്‍നയിലാണ് സുശാന്ത് ജനിച്ചത്. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശാന്ത് അഭിനയരംഗത്തേക്ക് കടക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം എം എസ് ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി’, പികെ, ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി, കേദാര്‍നാഥ്, ചിച്ചോറെ എന്നിവയാണ് സുശാന്തിന്റെ പ്രധാന സിനിമകള്‍.

Latest Stories

വയനാട് പുനരധിവാസം; ടൗണ്‍ഷിപ്പിന് തറക്കല്ലിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍

വികാസ് പുരുഷാകാനുള്ള 'ബുള്‍ഡോസര്‍ ബാബ'യുടെ ശ്രമവും സ്റ്റാലിന്‍ പോരും

സേഫ്റ്റി കൂടിയാൽ പ്രശ്നമുണ്ടോ? 7 എയർബാഗുകൾ തരുന്ന മികച്ച കാറുകൾ !

'പൊളിറ്റിക്കല്‍ ബ്ലാക്ക് കോമഡി', സ്റ്റാലിന്‍ V/S യോഗി; വികാസ് പുരുഷാകാനുള്ള 'ബുള്‍ഡോസര്‍ ബാബ'യുടെ ശ്രമവും സ്റ്റാലിന്‍ പോരും

സംഘപരിവാര്‍ കലാപം നടത്തി രാജ്യം ഭരിക്കുകയാണ്, ഇങ്ങനെ പച്ചയ്ക്ക് പറയാന്‍ ചില്ലറ ധൈര്യം പോര..; 'എമ്പുരാന്' പ്രശംസയുമായി ബിനീഷ് കോടിയേരി

നിര്‍മ്മാണത്തിലിരുന്ന ഗര്‍ഡറുകള്‍ തകര്‍ന്നുവീണ സംഭവം; മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

IPL 2025: സഞ്ജുവിന്റെ രീതികൾ ഇങ്ങനെ, ബോളർമാർ ഇത് ശ്രദ്ധിക്കുക; ഹിന്ദിയിൽ ഉപദേശം നൽകി കെയ്ൻ വില്യംസൺ

വിക്രത്തിന്റെ തലവര തെളിയുന്നു, പ്രശ്‌നങ്ങള്‍ അവസാനിച്ചു; 'വീര ധീര ശൂരന്‍' പ്രദര്‍ശനം ആരംഭിക്കും

വയനാട് ദുരന്തബാധിതരുടെ പുനരധിവാസം; എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാതെ ഹൈക്കോടതി

ജനങ്ങളെയും മീഡിയയെയും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയുള്ള പരാതി.. ആരോപണങ്ങള്‍ നിഷേധിക്കുന്നു: ഷാന്‍ റഹ്‌മാന്‍