നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ വിയോഗത്തിന് 2 വയസ്സ് തികയുകയാണ്. ഇതിനിടയില്‍ നിരവധി തവണ നടന്റെ അസ്വാഭാവിക മരണത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പലരും നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മരണത്തിന് 2 വര്‍ഷത്തിന് ശേഷം, കൂപ്പര്‍ ആശുപത്രിയിലെ ജീവനക്കാരനായ രൂപ് കുമാര്‍ ഷാ ആണ് നടന്റെ മൃതദേഹത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ആ വ്യക്തി തന്റെ സീനീയേഴ്‌സിനോട് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
മൃത ശരീരത്തില്‍ അസ്വഭാവികമായുള്ള നിരവധി പാടുകളും കഴുത്തില്‍ രണ്ട് മൂന്ന് അടയാളങ്ങളും കണ്ടതായും അദ്ദേഹം പറഞ്ഞു. രൂപ്കുമാര്‍ ഷാ പറഞ്ഞു, ”സുശാന്ത് സിംഗ് രാജ്പുത് മരിക്കുമ്പോള്‍, ഞങ്ങള്‍ക്ക് അഞ്ച് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൂപ്പര്‍ ആശുപത്രിയില്‍ ലഭിച്ചിരുന്നു. ആ അഞ്ച് മൃതദേഹങ്ങളില്‍ ഒന്നായിരുന്നു ഈ വിഐപി മൃതദേഹം. ഞങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ പോയപ്പോള്‍, ശരീരത്തില്‍ നിരവധി ക്ഷതങ്ങളും കഴുത്തില്‍ രണ്ട് മൂന്ന് അടയാളങ്ങളും ഉണ്ടെന്നും ഞങ്ങള്‍ മനസ്സിലാക്കി.
പോസ്റ്റ്മോര്‍ട്ടം രേഖപ്പെടുത്തേണ്ടതുണ്ടെങ്കിലും മൃതദേഹത്തിന്റെ ചിത്രങ്ങള്‍ മാത്രം ക്ലിക്ക് ചെയ്യാന്‍ ഉന്നത അധികാരികളോട് ആവശ്യപ്പെട്ടു. അതുകൊണ്ട് അവരുടെ ആവശ്യ പ്രകാരമാണ് ഞങ്ങള്‍ അത് ചെയ്തത്.
‘സുശാന്തിന്റെ മൃതദേഹം ആദ്യമായി കണ്ടപ്പോള്‍, ഇത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് എനിക്ക് തോന്നുന്നുവെന്ന് ഞാന്‍ പെട്ടെന്ന് സീനിയേഴ്‌സിനെ അറിയിച്ചു. നിയമങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ അവരോട് പറഞ്ഞു. എങ്കിലും, എന്റെ സീനിയര്‍മാര്‍ എന്നോട് പറഞ്ഞു, എത്രയും വേഗം ചിത്രങ്ങള്‍ ക്ലിക്കുചെയ്ത് മൃതദേഹം പോലീസുകാര്‍ക്ക് നല്‍കാന്‍. അതിനാല്‍, രാത്രിയില്‍ മാത്രമാണ് ഞങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയത്, ”ഷാ കൂട്ടിച്ചേര്‍ത്തു.
നേരത്തെ, 2020 ല്‍, സുശാന്ത് സിംഗ് രാജ്പുതിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പഠിച്ച ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) ഡോക്ടര്‍മാര്‍ കൂപ്പര്‍ ഹോസ്പിറ്റല്‍ ഡോക്ടര്‍മാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നടപടിക്രമങ്ങളിലെ പിഴവ് കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.