മുഖത്ത് ആരോ ശക്തിയായി ഇടിച്ചതു പോലെയായിരുന്നു, എല്ലുകള്‍ ഒടിഞ്ഞിരുന്നു; സുശാന്തിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് മോര്‍ച്ചറി ജീവനക്കാരന്‍ രൂപ്കുമാര്‍ ഷാ. സുശാന്തിന്റെ മുഖത്ത് ആരോ ശക്തമായി ഇടിച്ചതുപോലെയായിരുന്നു.

ശരീരത്തില്‍ പരിക്കുകളുണ്ടായിരുന്നു. എല്ലുകള്‍ ഒടിഞ്ഞിരുന്നു. ഇക്കാര്യം സീനിയേഴ്സിനെ അറിയിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ അത് കേട്ടില്ല. സ്വന്തം കാര്യം നോക്കാനാണ് അവര്‍ പറഞ്ഞത്.’ ഒരു ദേശീയ മാദ്ധ്യമത്തോട് ഷാ പ്രതികരിച്ചു. എന്നാല്‍ ആരാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിന് നേതൃത്വം നല്‍കിയതെന്ന് ഓര്‍ക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

നടന്റെ കഴുത്തിലെ പാടുകള്‍ തൂങ്ങിമരണത്തിന്റേതല്ലെന്നും ആരോ ശ്വാസം മുട്ടിച്ചതുപോലെ തോന്നിക്കുന്നതായിരുന്നുവെന്നും ഷാ പറഞ്ഞു. 2020ല്‍ ഇക്കാര്യം പറയാത്തതെന്ത് എന്ന ചോദ്യത്തിന് അന്ന് സര്‍ക്കാരില്‍ വിശ്വാസമില്ലായിരുന്നുവെന്നും ഇപ്പോള്‍ താന്‍ മൊഴി നല്‍കിയെന്നും തന്റെ സുരക്ഷയെക്കുറിച്ച് ചിന്തയില്ലെന്നും അദ്ദേഹം അറിയിച്ചു.

അഞ്ച് മൃതദേഹങ്ങളാണ് അന്ന് കൂപ്പര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാനെത്തിയത്. ഇതിലൊന്ന് വിഐപി മൃതദേഹമാണെന്നറിഞ്ഞു. ഇത് സുശാന്തിന്റേതായിരുന്നു. അദ്ദേഹത്തിന്റെ കഴുത്തില്‍ രണ്ടോ മൂന്നോ പാടുകളുണ്ടായിരുന്നു.

2020 ജൂണ്‍ 14ന് ബാന്ദ്രയിലെ തന്റെ അപാര്‍ട്ടുമെന്റിലാണ് സുശാന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുംബയ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മയക്കുമരുന്ന് മാഫിയയെക്കുറിച്ചും വന്‍ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പുറത്തുവന്നതോടെ എന്‍സിബിയും ഇഡിയും കേസന്വേഷിച്ചു.

Latest Stories

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ