വില കുറച്ച് വാടകയ്ക്ക് കൊടുക്കാമെന്ന് പറഞ്ഞിട്ടും ആര്‍ക്കും വേണ്ട, ഭയം, സുശാന്തിന്റെ ഫ്‌ളാറ്റ് പ്രേതാലയം

2020 ലാണ് ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിനെ കണ്ടെത്തിയത്. സുശാന്ത് കടുത്ത വിഷാദ രോഗത്തിലായിരുന്നു എന്നാണ് ഇതേക്കുറിച്ച് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴിതാ സുശാന്തുമായി ബന്ധപ്പെട്ട പുതിയൊരു റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. മുംബൈയില്‍ സുശാന്ത് താമസിച്ചിരുന്ന ഫ്‌ളാറ്റ് വാങ്ങാന്‍ ഇപ്പോഴും ആരും ധൈര്യപ്പെടുന്നില്ല. ഈ ഫ്‌ളാറ്റിലാണ് സുശാന്ത് തൂങ്ങി മരിച്ചത്. ആഡംബര ഫ്‌ളാറ്റ് അഞ്ച് ലക്ഷം രൂപ മാസ വാടകയ്ക്ക് കൊടുക്കാമെന്ന് വരെ പരസ്യം ചെയ്തിട്ടും ആരും വാങ്ങിയിട്ടില്ല.

ഫ്‌ളാറ്റുടമ വിദേശത്ത് ആണുള്ളത്. ഇനി ഒരു ബോളിവുഡ് താരത്തിന് ഈ ഫ്‌ളാറ്റ് നല്‍കേണ്ടെന്നാണത്രെ ഇദ്ദേഹത്തിന്റെ തീരുമാനം. എത്ര വലിയ താരമാണെങ്കിലും വാടകയ്ക്ക് നല്‍കില്ല. പകരം കോര്‍പറേറ്റുകള്‍ക്ക് ഫ്‌ളാറ്റ് നല്‍കാനാണ് ശ്രമം.

ബ്രോക്കര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത് പ്രകാരം ചിലര്‍ ഈ ഫ്‌ളാറ്റ് വാടകയ്ക്ക് എടുക്കാന്‍ തയ്യാറായി വരും, പക്ഷെ ബന്ധുക്കളും സുഹൃത്തുക്കളും ഇവരെ പിന്തിരിപ്പിക്കുകയാണ്. കാമുകി റിയ ചക്രബര്‍ത്തിക്ക് ഒപ്പമാണ് സുശാന്ത് ഇവിടെ താമസിച്ചത്.

Latest Stories

വഖഫ് ഭേദഗതി ബില്ല് സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമെന്ന് കെ രാധാകൃഷ്ണന്‍; നിങ്ങളുടെ പ്രമേയം അറബിക്കടലില്‍ മുങ്ങിപ്പോകുമെന്ന് സുരേഷ്‌ഗോപി

'ഭരണഘടനയ്‌ക്കെതിരെ ബിജെപിയുടെ 4D ആക്രമണം'

'ഭരണഘടനയ്‌ക്കെതിരെ ബിജെപിയുടെ 4D ആക്രമണം'; ബിജെപി ന്യൂനപക്ഷങ്ങളെ അപകീര്‍ത്തിപ്പെടുത്തി അവകാശം നിഷേധിക്കുന്നു: പ്രതിപക്ഷം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം രാജ്യം വിട്ടു; പ്രതിയെ ഇന്റര്‍പോള്‍ സഹായത്തോടെ കസ്റ്റഡിയിലെടുത്ത് പൊലീസ്

രാജു ആകപ്പാടെ മൂഡ് ഓഫ് ആണ്, പൃഥ്വിരാജിനെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം നടത്തുന്നുണ്ട്: ലിസ്റ്റിന്‍ സ്റ്റീഫന്‍

ബഹിരാകാശ യാത്രിക സുനിത വില്യംസിന് ഭാരത രത്ന നൽകണം; ആവശ്യവുമായി തൃണമൂൽ കോൺഗ്രസ്

24ാം പാര്‍ട്ടി കോണ്‍ഗ്രസിലും വനിത ജനറല്‍ സെക്രട്ടറിയുണ്ടാവില്ല; എംഎ ബേബിയുടെ കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് കെകെ ശൈലജ

പന്ത് സാര്‍, 27 കോടി പ്ലെയര്‍ സാര്‍; തുടര്‍ച്ചയായി പരാജയപ്പെടുന്ന താരത്തെ നിലത്ത് നിര്‍ത്താതെ ആരാധകര്‍

കൈയില്‍ കിട്ടിയാല്‍ വെറുതെ വിടില്ലെന്ന് സിഐ പറഞ്ഞിരുന്നു; പോക്‌സോ കേസില്‍ പ്രതിയാക്കാനായിരുന്നു പദ്ധതി; കല്‍പ്പറ്റ സിഐയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഗോകുലിന്റെ കുടുംബം

'തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു, ദേശ സുരക്ഷയെ ബാധിക്കും'; എമ്പുരാൻ സിനിമക്കെതിരെ എന്‍ഐഎയ്ക്ക് പരാതി