പരസ്പര ബന്ധമില്ലാതെ സംസാരിച്ച് സുശാന്ത്, അവസാന വീഡിയോ പുറത്ത്, കാമുകി റിയ കൊലയ്ക്ക് കൊടുത്തെന്ന് ആരാധകര്‍

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും വിവാദങ്ങളുയരുകയാണ്. ആശുപത്രിയും പോസ്റ്റ്‌മോര്‍ട്ടം ജീവനക്കാരും നടത്തിയ അവകാശവാദങ്ങള്‍ വലിയ ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ നടന്റെ മരണത്തിന് തൊട്ടുമുമ്പുള്ള ദിവസത്തെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. വീഡിയോയ്ക്ക് പിന്നാലെ നടന്റെ കാമുകി റിയ ചക്രവര്‍ത്തിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ആരാധകര്‍. റിയ അവരാണ് സുശാന്തിനെ കൊലയ്ക്ക് കൊടുത്തതെന്നാണ് കമന്റുകള്‍ പറയുന്നത്.

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് മോര്‍ച്ചറി ജീവനക്കാരന്‍ രൂപ്കുമാര്‍ ഷാ രംഗത്ത് വന്നിരുന്നു. സുശാന്തിന്റെ മുഖത്ത് ആരോ ശക്തമായി ഇടിച്ചതുപോലെയായിരുന്നു.

ശരീരത്തില്‍ പരിക്കുകളുണ്ടായിരുന്നു. എല്ലുകള്‍ ഒടിഞ്ഞിരുന്നു. ഇക്കാര്യം സീനിയേഴ്‌സിനെ അറിയിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ അത് കേട്ടില്ല. സ്വന്തം കാര്യം നോക്കാനാണ് അവര്‍ പറഞ്ഞത്.’ ഒരു ദേശീയ മാദ്ധ്യമത്തോട് ഷാ പ്രതികരിച്ചു. എന്നാല്‍ ആരാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന് നേതൃത്വം നല്‍കിയതെന്ന് ഓര്‍ക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
നടന്റെ കഴുത്തിലെ പാടുകള്‍ തൂങ്ങിമരണത്തിന്റേതല്ലെന്നും ആരോ ശ്വാസം മുട്ടിച്ചതുപോലെ തോന്നിക്കുന്നതായിരുന്നുവെന്നും ഷാ പറഞ്ഞു. 2020ല്‍ ഇക്കാര്യം പറയാത്തതെന്ത് എന്ന ചോദ്യത്തിന് അന്ന് സര്‍ക്കാരില്‍ വിശ്വാസമില്ലായിരുന്നുവെന്നും ഇപ്പോള്‍ താന്‍ മൊഴി നല്‍കിയെന്നും തന്റെ സുരക്ഷയെക്കുറിച്ച് ചിന്തയില്ലെന്നും അദ്ദേഹം അറിയിച്ചു.

അഞ്ച് മൃതദേഹങ്ങളാണ് അന്ന് കൂപ്പര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനെത്തിയത്. ഇതിലൊന്ന് വിഐപി മൃതദേഹമാണെന്നറിഞ്ഞു. ഇത് സുശാന്തിന്റേതായിരുന്നു. അദ്ദേഹത്തിന്റെ കഴുത്തില്‍ രണ്ടോ മൂന്നോ പാടുകളുണ്ടായിരുന്നു.

2020 ജൂണ്‍ 14ന് ബാന്ദ്രയിലെ തന്റെ അപാര്‍ട്ടുമെന്റിലാണ് സുശാന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുംബയ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മയക്കുമരുന്ന് മാഫിയയെക്കുറിച്ചും വന്‍ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പുറത്തുവന്നതോടെ എന്‍സിബിയും ഇഡിയും കേസന്വേഷിച്ചു.

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത