സൈറയുടെ തീരുമാനം ഹിന്ദുനടിമാരും പിന്‍പറ്റണം, സിനിമയിലെ അഭിനയം നല്ലതല്ല; സ്വാമി ചക്രപാണി

മതവും ആത്മീയതയുമായി അകലുന്നുവെന്ന കാരണം പറഞ്ഞ് ബോളിവുഡ് നടി സൈറ വസീം അഭിനയത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ സൈറയുടെ പാത ഹിന്ദുനടിമാരും പിന്‍പറ്റണമെന്നാണ് ആവശ്യപ്പെട്ടിരിക്കുകയാണ് അഖില ഭാരതീയ ഹിന്ദു മഹാസഭ അധ്യക്ഷന്‍. നടിയുടെ തീരുമാനം പ്രശംസനീയമാണെന്നും ഹിന്ദു നടിമാരും അത് പിന്തുടരണമെന്നും ചക്രപാണി ട്വിറ്ററില്‍ കുറിച്ചു. ട്വിറ്ററിലൂടെയാണ് സ്വാമി ചക്രപാണിയുടെ പ്രതികരണം.

മതപരമായ കാരണങ്ങള്‍ കൊണ്ടാണ് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്നും ജീവിതത്തില്‍ സിനിമ കാരണം ഒരുപാട് “ബര്‍ക്കത്ത്” നഷ്ടമായെന്നും സൈറ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.അഞ്ചു വര്‍ഷം മുമ്പ് ഞാനെടുത്ത ഒരു തീരുമാനം എന്റെ ജീവിതത്തെ ഒട്ടാകെ ബാധിച്ചു. “സിനിമാഭിനയം എന്റെ ഈമാനെ ബാധിച്ചു, അത് ഇസ്ലാമുമായും അള്ളാഹുവുമായുള്ള എന്റെ ബന്ധത്തിന് തന്നെ ഭീഷണിയായി മാറി. ഞാന്‍ ചെയ്യുന്നത് ശരിയാണെന്നും, ഇത് ബാധിക്കുന്നില്ലെന്നും ഞാന്‍ എന്റെ അറിവില്ലായ്മയില്‍ വിശ്വസിച്ചു.

എന്റെ ജീവിതത്തില്‍ വന്നിട്ടുള്ള എല്ലാ ബര്‍ക്കത്തുകളും ഇതില്‍ വന്നതോടെ നഷ്ടമായി”; സൈറാ വസീം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 2016- ല്‍ തിയേറ്ററുകളിലെത്തിയ ആമീര്‍ ഖാന്‍ ചിത്രം ദംഗലിലൂടെയാണ് കാശ്മീര്‍ സ്വദേശിനിയായ സൈറ ബോളിവുഡിലേക്ക് പ്രവേശിക്കുന്നത്. ദംഗലിലെ അഭിനയം സൈറയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തിരുന്നു. 2017- ല്‍ റിലീസ് ചെയ്ത സീക്രട്ട് സൂപ്പര്‍സ്റ്റാറില്‍ ഇന്‍സിയ മാലിക്ക് എന്ന വേഷമാണ് സൈറ ചെയ്തത്. “ദ സ്‌കൈ ഈസ് പിങ്ക്” എന്ന ചിത്രമാണ് സൈറയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

സൈറയുടെ ചിത്രങ്ങള്‍ക്ക് നേരെ മത തീവ്രവാദികളുടെ ആക്രമണം ഉണ്ടായിരുന്നു. അന്നെല്ലാം കൃത്യമായി മറുപടി നല്‍കിയിരുന്ന സൈറയുടെ സിനിമയില്‍ നിന്നുള്ള പിന്മാറ്റം ആരാധകരെ നിരാശയിലാക്കി.

Latest Stories

ഹനുമാന്‍കൈന്‍ഡിനും ജോബി മാത്യുവിനും പ്രശംസ; വിഷു-ഈദ് ആശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോദി

ഞങ്ങള്‍ തന്നെ പറയും ലെസ്ബിയന്‍സ് ആണെന്ന്.. ഞാന്‍ മോനോട് ചോദിച്ചിട്ടുണ്ട് അവന്‍ ഗേ ആണോന്ന്: മഞ്ജു പത്രോസ്

ചരിത്രവും സത്യവും കത്രിക കൊണ്ട് അറുത്തുമാറ്റാന്‍ കഴിയില്ല; മോഹന്‍ലാല്‍ സ്വയം ചിന്തിക്കണമെന്ന് ബിനോയ് വിശ്വം

റിലീസിന് മുമ്പേ ഓണ്‍ലൈനില്‍ ലീക്കായി.. തിയേറ്ററിലും തിരിച്ചടി, കാലിടറി സല്‍മാന്‍ ഖാന്‍; 'സിക്കന്ദറി'ന് അപ്രതീക്ഷിത തിരിച്ചടി

എമ്പുരാന്‍ തുറന്നുവിട്ട 'ഗോധ്രയുടെ പ്രേതം'

IPL 2025: ഞാൻ ഉള്ളപ്പോൾ നീയൊക്കെ 300 അടിക്കുമെന്ന് തോന്നുന്നുണ്ടോ; മിച്ചൽ സ്റ്റാർക്കിന്റെ സംഹാരതാണ്ഡവം

IPL 2025: ഇവന്മാരെ വെച്ചാണോ 300 അടിക്കാൻ പോണേ; ഡൽഹിക്കെതിരെ തകർന്നടിഞ്ഞ് സൺ റൈസേഴ്‌സ് ഹൈദരാബാദ്

സാഹചര്യമാണ് പലരെയും 'ഗോവര്‍ദ്ധന്‍' ആക്കി മാറ്റുന്നത്.. മുഖ്യനും പ്രതിപക്ഷവും തോളോട് തോള്‍, എങ്കിലും പേടിയാണ്; ഇത് ഖുറേഷിയുടെ യുദ്ധതന്ത്രങ്ങള്‍!

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ കൈപിടിച്ച് ലുലു ഗ്രൂപ്പ്; 50 വീടുകള്‍ നല്‍കുമെന്ന് എംഎ യൂസഫലി; വിവരം മുഖ്യമന്ത്രിയെ അറിയിച്ചു

കൊച്ചിയില്‍ വന്‍ ലഹരി മരുന്ന് വേട്ട; അരക്കിലോ എംഡിഎംഎയുമായി മലപ്പുറം സ്വദേശി പിടിയില്‍