സൂക്ഷിച്ചോ..നിങ്ങളെ മിക്കവാറും ഇയാള്‍ ഫ്രിഡ്ജില്‍ കയറ്റും; സ്വര ഭാസ്‌കറിനോട് സാധ്വി പ്രാചി

അടുത്തിടെയാണ് നടി സ്വര ഭാസ്‌കര്‍ സമാജ്വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദിനെ വിവാഹം ചെയ്തത്. സിനിമാരംഗത്തും പുറത്തുമുള്ള നിരവധിപ്പേര്‍ നവദമ്പതികളെ അനുഗ്രഹിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി വിവാഹത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.

സ്വര ഭാസ്‌കര്‍ എല്ലായ്പ്പോഴും ഹിന്ദുമതത്തിന് എതിരാണെന്നും തന്റെ മതത്തിന് പുറത്തുള്ള ഒരാളെ വിവാഹം കഴിച്ചതില്‍ അതിശയിക്കാനില്ലെന്നുമാണ് അടുത്തിടെ അവര്‍ പറഞ്ഞത്ു. ശ്രദ്ധ വാക്കറിന്റെ കൊലപാതകം കേട്ടിട്ടില്ലേ ശ്രദ്ധിച്ചില്ലെങ്കില്‍ സ്വരയ്ക്കും സമാനമായ വിധി നേരിടേണ്ടിവരും ”ഇത്രയും വലിയ തീരുമാനം എടുക്കുന്നതിന് മുമ്പ് അവള്‍ ഒരിക്കല്‍ ഫ്രിഡ്ജ് കാണേണ്ടതായിരുന്നു. അത് അവളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. എനിക്ക് അധികം ഒന്നും പറയാനില്ല. എന്നാല്‍ ശ്രദ്ധയ്ക്ക് സംഭവിച്ചത് സ്വരയ്ക്കും സംഭവിക്കാം.

2022 മേയ് 18 നാണ് ഡല്‍ഹിയിലെ ഫ്‌ലാറ്റില്‍ ഒപ്പം താമസിച്ച ശ്രദ്ധ വാക്കറെ (27 ) കാമുകനായ അഫ്താബ് ( 28 ) കൊലപ്പെടുത്തിയത്. ശ്വാസം മുട്ടിച്ച കൊന്ന് മൃതദേഹം വെട്ടി നുറുക്കി 35 കഷണങ്ങളാക്കി പുതിയ ഫ്രിഡ്ജ് വാങ്ങി മൂന്നാഴ്ച്ചയോളം അതില്‍ സൂക്ഷിച്ചു. പിന്നീട് ഡല്‍ഹി മെഹ്‌റൗളിയിലെ വനമേഖലകളില്‍ ഉപേക്ഷിച്ചു.

മുംബയിലെ ഒരു കാള്‍ സെന്ററിലെ ജോലിക്കിടെയാണ് ഹിന്ദുവായ ശ്രദ്ധയും മുസ്ലീമായ അഫ്താബും 2019ല്‍ പ്രണയത്തിലാകുന്നത്. കുറെക്കാലം മുംബയില്‍ ഒരുമിച്ച് താമസിച്ച ഇരുവരും 2022 മേയ് 15 ന് ഡല്‍ഹി ഫ്‌ലാറ്റിലേക്ക് താമസം മാറി മൂന്നാം ദിവസമാണ് ശ്രദ്ധ കൊല്ലപ്പെടുന്നത്.

Latest Stories

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!