'രണ്ട് പടവും കൂടി കഴിഞ്ഞാല്‍ ഫീല്‍ഡ് ഔട്ട് ആണ്, കൂടുതല്‍ അഭ്യാസം ഒന്നും വേണ്ട'; കമന്റിന് മറുപടിയുമായി സ്വാസിക

സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങുന്ന താരമാണ് സ്വാസിക. താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം വൈറലാകാറുണ്ട്. കുറച്ച് ദിവസങ്ങളായി കളരിപ്പയറ്റ് അഭ്യസിക്കുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെ വൈറാലാകാറുണ്ട്.

കളരിപ്പയറ്റ് വീഡിയോക്ക് താഴെ വന്ന ഒരു കമന്റും അതിന് സ്വാസിക നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. ”കൂടുതല്‍ അഭ്യാസം ഒന്നും വേണ്ട ഇനി 2 പടവും കൂടെ കഴിഞ്ഞാല്‍ ഫീല്‍ഡ് ഔട്ട് ആണ് പിന്നെ വീട്ടില്‍ അടങ്ങി ഇരിക്കാം” എന്നാണ് സ്വാസികയുടെ പോസ്റ്റിന് താഴെ വന്ന ഒരു കമന്റ്.

ഈ കമന്റിനാണ് താരം മറുപടി നല്‍കിയിരിക്കുന്നത്. ”വീട്ടില്‍ ഇരിക്കുമ്പോള്‍ ടൈംപാസിനു വേണ്ടിയാ പഠിക്കുന്നേ. ഞാന്‍ എന്തിനെയും നേരിടാന്‍ പ്രാപ്തയാണ്” എന്നാണ് സ്വാസിക കമന്റിന് നല്‍കിയിരിക്കുന്ന മറുപടി.

താന്‍ വലിയ കളരി ഫാന്‍ ആണെന്നും ഒരുപാട് നാളായി പഠിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു എന്ന് പറഞ്ഞു കൊണ്ടുള്ള വീഡിയോയും സ്വാസിക പങ്കുവച്ചിരുന്നു. അതേസമയം, സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ‘ചതുരം’ ആണ് സ്വാസികയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

View this post on Instagram

A post shared by Swaswika (@swasikavj)

Read more

ചിത്രത്തിലെ ഇന്റിമേറ്റ് സീനുകള്‍ സിനിമയുടെ റിലീസിന് മുമ്പ് തന്നെ ചര്‍ച്ചയായിരുന്നു. ഇതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് സ്വാസിക ശക്തമായി തന്നെ പ്രതികരിച്ചിരുന്നു. നംവബര്‍ 4ന് ആയിരുന്നു ചതുരം തിയേറ്ററില്‍ എത്തിയത്. സൈന പ്ലേ ഒ.ടി.ടി ചാനലില്‍ ചിത്രം ഉടന്‍ സ്ട്രീമിംഗ് ആരംഭിക്കും.