Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ഔദ്യോഗിക റിലീസ് തിയതി ഉടന്‍

, 2:38 pm

അങ്കമാലി ഡയറീസിലെ വിന്‍സെന്റ് പെപ്പെയെന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ ആന്റണി വര്‍ഗീസ് നായകനാകുന്ന സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ റിലീസ് തിയതി ഉടന്‍ പ്രഖ്യാപിക്കും. ഈ മാസം അവസാനം എന്നാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ കോട്ടയംകാരന്റെ കഥാപാത്രമാണ് ആന്റണി അവതരിപ്പിക്കുന്നത്. ഒറ്റ രാത്രികൊണ്ട് ജീവിതം മാറി മറിയുന്ന കഥ പറയുന്ന ചിത്രമാണിത്. ദിലീപ് കുര്യന്റെ തിരക്കഥയില്‍ ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസിന്റെ ചീഫ് അസോസിയേറ്റായിരുന്നു ടിനു പാപ്പച്ചന്‍. ബി. ഉണ്ണികൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്. ബി.സി. ജോഷി സഹനിര്‍മ്മാതാവാണ്.

Advertisement