ആരാധകരെ ഞെട്ടിച്ച് ശ്രുതി ഹാസന്റെ പുതിയ ചിത്രങ്ങള്‍. രോഗം വന്ന തരത്തിലുള്ള തന്റെ പുതിയ ചിത്രങ്ങളാണ് ശ്രുതി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. താന്‍ കടന്നുപോകുന്ന ചില അവസ്ഥകളുടെ അടയാളമാണ് ഈ ചിത്രങ്ങളെന്നാണ് ശ്രുതി ഹാസന്‍ പറയുന്നത്.
”മികച്ച സെല്‍ഫികളുടേയും പോസ്റ്റുകളുടേയും ലോകത്ത്… ഫൈനല്‍ കട്ടില്‍ എത്താത്തവ ഇതാ.. ബാഡ് ഹെയര്‍ ഡെ, പനി, സൈനസ് മൂലം മുഖം വീര്‍ത്ത ദിവസം, ആര്‍ത്തവ വേദനയുള്ള ദിവസം… ഇവയും നിങ്ങള്‍ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു” എന്നാണ് ശ്രുതി ഹാസന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
ചിത്രങ്ങള്‍ കണ്ട് ശ്രുതിയുടെ ആരോഗ്യത്തെ കുറിച്ച് ആരാധകര്‍ ആശങ്ക പങ്കുവച്ചതോടെ കമന്റുകള്‍ക്ക് മറുപടിയുമായും ശ്രുതി രംഗത്തെത്തി. പേടിക്കേണ്ടതായി ഒന്നുമില്ല, കാര്യങ്ങള്‍ പഴയതു പോലെയായി എന്നാണ് ഒരു ആരാധികയുടെ കമന്റിന് മറുപടിയായി ശ്രുതി പറയുന്നത്.
അതേസമയം, ‘സലാര്‍’ ആണ് ശ്രുതിയുടെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. ‘കെജിഎഫ് 2’വിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസ് ആണ് നായകന്‍. പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വരദരാജ മന്നാര്‍ എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്.
കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.